കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ പ്രൊഫ.മാമ്പുഴ കുമാരനേയും ഇന്നസെന്റിനെയും ആദരച്ചു

48

ഇരിങ്ങാലക്കുട:കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ പ്രൊഫ.മാമ്പുഴ കുമാരനേയും ഇന്നസെന്റിനെയും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആദരച്ചു.കേരള സാഹിത്യ അക്കാദമി അവാർഡ് 2021ലെ ജേതാക്കളും ഇരിങ്ങാലക്കുടക്കാരുമായ പ്രൊഫ. മാമ്പുഴ കുമാരനെയും. ഇന്നസെൻറിനെയും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഭാരവാഹികൾ സ്വവസതികളിലെത്തി ആദരിച്ചു. പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രസിഡൻറ് കെ.ജി.സുബ്രമണ്യൻ,സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, വൈസ് പ്രസിഡൻറ് ദീപ ആൻറണി, രേണു രാമനാഥ്, അർഷക് അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement