ഇരിങ്ങാലക്കുട:ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാൻ ദിനത്തോടനുബന്ധിച്ച് ശുചിത്വ ഭാരതം ആരോഗ്യ ഭാരതം എന്ന മുദ്രാവാക്യ മുയർത്തിപ്പിടിച്ചുകൊണ്ട് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ഫലവൃക്ഷ തൈ നട്ടു. തപസ്യ സംസ്ഥാന ജന: സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ സി സി സുരേഷ് ഉത്ഘാടനം നിർവ്വഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശശി മരുതയൂർ ,ജന: സെക്രട്ടറിമാരായ കെ സി വേണു മാസ്റ്റർ, പ്രോഗ്രാം ഇൻചാർജ്ജ് മണ്ഡലം സെക്രട്ടറി സി സി മുരളി, മണ്ഡലം വൈ: പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം എന്നിവർ പങ്കെടുത്തു.
Advertisement