തരിശ് രഹിത പൂമംഗലം യാഥാർത്ഥ്യത്തിലേക്ക്

90

പൂമംഗലം: ഗ്രാമപഞ്ചായത്ത് കഴിഞ്ഞ നാലുവർഷമായി നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവന്ന പ്രവർത്തനങ്ങൾ നെൽകൃഷി തരിശുരഹിത മാക്കുന്നതിന് ഒരു പരിധിവരെ കഴിഞ്ഞു. ഈ വർഷം സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം നടപ്പാക്കുന്നതോടെ തരിശുരഹിത പൂമംഗലം യഥാർത്ഥ്യമാകുകയാണ്. 2019-20 സാമ്പത്തിക വർഷത്തിൽ പൂമംഗലം നെൽകൃഷി തരിശുരഹിത മാക്കുന്നതിന്റെ ഭാഗമായി സിസ്റ്റർ റോസ് ആന്റോയുടെ നേതൃത്വത്തിൽ കാർഷിക കർമ്മ സേന രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. പഞ്ചായത്തിലെ വിവിധ പാടശേഖര സമിതികൾ പുനസംഘടിപ്പിച്ചു കാര്യക്ഷമമാക്കുകയും ചെയ്തു.ഇതിനെല്ലാം തുടർച്ചയായി പൂമംഗലം പഞ്ചായത്തിൽ ഉൽപാദിപ്പിക്കുന്ന നെല്ല് ഇവിടെ തന്നെ ഉപയോഗിക്കുന്നന്റെ ഭാഗമായി പൂമംഗലം മട്ട ബ്രാൻഡ് ചെയ്യുന്നതിൻറെ ഉദ്ഘാടനം എം എൽ എ കെ യു അരുണൻ മാസ്റ്റർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി ആർ വിനോദ് മാത്യു പോൾ ഊക്കൻ സിസ്റ്റർ റോസ് ആന്റോ കത്രീന ജോർജ് എന്നിവർ യോഗത്തിൽ സംസാരിച്ചു ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സുരേഷ് സ്വാഗതവും അസിസ്റ്റൻറ് ഷാന്റോ കുന്നത്ത് പറമ്പിൽ നന്ദിയും പറഞ്ഞു.

Advertisement