ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം

ഇരിങ്ങാലക്കുട: ഷഡ്‌പദങ്ങളിലെ ക്രൈസിഡിഡേ (കുയിൽ കടന്നൽ) വിഭാഗത്തെപറ്റിയുള്ള പഠനത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം. ക്രൈസ്റ്റ് കോളേജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷകയായ അശ്വതി പി. ജി. യും, ഗവേഷണ വിഭാഗ മേധാവിയായ ഡോ. ബിജോയ് സി. യും, ഇറ്റാലിയൻ ഗവേഷകനായ പൗലോ റോസയും ചേർന്ന് നടത്തിയ പഠനത്തിനാണ് അംഗീകാരം. 1903 ൽ നടന്ന ബ്രിട്ടീഷ് പഠനത്തിന് ശേഷം ഈ വിഭാഗത്തിൽ ഇതാദ്യമായാണ് ഇത്രയും ആഴത്തിലുള്ള ഗവേഷണം ഇന്ത്യയിൽ നടക്കുന്നത്. ഇന്ത്യയിൽ നിന്നും ഇതുവരെ ഈ വിഭാഗത്തിൽ വരുന്ന 105 ഇനം കടന്നലുകളെയാണ് കണ്ടെത്തിയിട്ടുള്ളത്.
ഇവരുടെ പഠനത്തിലൂടെ ആറ് പുതിയ ഇനം കുയിൽ കടന്നലുകളെ കണ്ടെത്തി. ഇതിൽ ഒന്നിനെ മുഖ്യ ഗവേഷകയായ അശ്വതി പി. ജി. യുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. കുയിൽ കടന്നലുകളെ പറ്റി പഠിക്കുന്ന ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രമാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലേത്. കടന്നലുകളെ കൂടാതെ തേനീച്ചകളിലും, കുഴിയാനകളിലും, പുൽച്ചാടികളിലും ഇവിടെ ഗവേഷണം നടക്കുന്നുണ്ട്.
കുയിലുകൾ കാക്കകളുടെ കൂട്ടിൽ ഒളിച്ചുകടന്ന് മുട്ടയിട്ട് വിരിയിക്കുന്നതുപോലെ ഇവ കടന്നലുകളുടെ കൂട്ടിൽ ഒളിച്ചുകടന്നു മുട്ടയിട്ടു പ്രജനനം നടത്തുന്നതുകൊണ്ടാണ് ഇവയെ കുയിൽ കടന്നലുകളെന്ന് വിളിക്കുന്നത്. കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിലിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണ പഠനങ്ങൾ നടക്കുന്നത്. ഇവരുടെ പഠനം അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘സൂടാക്സ’യുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Hot this week

ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി!

BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി...

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img