വിഷൻ ഇരിങ്ങാലക്കുട യുടെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

67

ഇരിങ്ങാലക്കുട:വിഷൻ ഇരിങ്ങാലക്കുട യുടെ എക്സിക്യൂട്ടിവ് അംഗങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണായ സോണിയ ഗിരിക്കുo മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്ത ജോസ് ചിറ്റിലപ്പിള്ളിക്കും മുനിസിപ്പൽ കൗൺസിലറായ അൽഫോൻസ തോമസിനും വിഷൻ ഇരിങ്ങാലക്കുട സ്വികരണം നൽകി. സ്വീകരണ സമ്മേളനം പ്രൊഫ.കെ യു. അരുണൻ എം.എൽ.എ.ഉൽഘാടനം ചെയ്തു. വിഷൻ ഇരിങ്ങാലക്കുട രക്ഷാധികാരി ഫാ.ജോൺ പാല്യേക്കര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ.സുബാഷ്, കോഡിനേറ്റർമാരായ പി.ആർ സ്റ്റാൻലി, ടെൽസൺ കോട്ടോളി, എ.സി. സുരേഷ് വാര്യർ, ഷാജു പാറേക്കാടൻ, കെ.കെ.ബാബു ,അഡ്വ.അജയകുമാർ ,ഷാജി മാസ്റ്റർ ,എന്നിവർ പ്രസംഗിച്ചു. എം.എൽ.എ. അരുണൻ മാസ്റ്റർ മെമെന്റോ നൽകി ആദരിച്ചു. വിഷൻ ഇരിങ്ങാലക്കുടയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈൻ പoനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി .എൽ.ഇ.ഡി ടീ.വി.വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരിയും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളിയും നിർവ്വഹിച്ചു.

Advertisement