Tuesday, May 26, 2026
27.9 C
Irinjālakuda

32-ാമത് വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം ഇരിങ്ങാലക്കുട എസ്.എന്‍.സ്‌കൂളില്‍

ഇരിങ്ങാലക്കുട:32-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം 2019 നവംബര്‍ 5 മുതല്‍ 8 വരെ ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ലിസ്യു കോണ്‍വെന്റ് യു .പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വച്ച് നടക്കും. നാല്ദിവസങ്ങളിലായി സംസ്‌കൃതോല്‍ത്സവം, അറബിക് കലോത്സവം എന്നിവ ഉള്‍പ്പെടെ 7,000ത്തോളം പേര്‍ കലോത്സവങ്ങളില്‍ പങ്കാളികളാകും. ഉപജില്ലയിലെ 87 വിദ്യാലയങ്ങളില്‍ നിന്ന് 280 ഇനങ്ങലിലാണ് മത്സരങ്ങള്‍ നടക്കുക. കഥകളി സിംഗിള്‍,കഥകളി ഗ്രൂപ്പ് ,ചവിട്ട് നാടകം എന്നിവ ഉള്‍പ്പെടെ ചിലയിനങ്ങളില്‍ ഇത്തവണ മത്സരാര്‍ഥികളില്ല .2019 നവംബര്‍ 6 -തിയ്യതി രാവിലെ 9 മണിക്ക് എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടക്കുന്ന ഉദ്ഘടന സമ്മേളനം ഇരിങ്ങാലക്കുട എ .ഇ .ഒ. ശ്രീ.അബ്ദുള്‍ റസാഖ് ഇ.പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കം കുറിക്കും .ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷയാകുന്ന സമ്മേളനത്തില്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശ് ഉദ്ഘടനാകര്‍മ്മം നിര്‍വഹിക്കും .പെരുവനം കുട്ടന്‍മാരാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. സി. കെ.രവി അനുഗ്രഹ പ്രഭാഷണം നടത്തും.സമാപന സമ്മേളനം 2019 നവംബര്‍ 8 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ഡി.ഇ.ഒ. കെ .ടി. വൃന്ദാകുമാരി സമ്മാനദാനം നിര്‍വഹിക്കും.നിമ്യ ഷിജു(ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ),ശ്രീ.കുര്യന്‍ ജോസഫ്(വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍,ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി),ശ്രീ. അബ്ദുല്‍ റസാഖ് ഇ.(എ.ഇ.ഒ .ഇരിഞ്ഞാലക്കുട),ശ്രീമതി.സുനിത കെ.ജി. (ജനറല്‍ കണ്‍വീനര്‍),ശ്രീമതി. ബേബി ജോസ് കാട്ട്ള(വാര്‍ഡ് കൗണ്‍സിലര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി),ഡോ. മഹേഷ് ബാബു എസ്. എന്‍. (കണ്‍വീനര്‍ പബ്ലിസിറ്റി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img