സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന
മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ തുവല്‍സ്പര്‍ശം 2021 സൗജന്യ കൃത്രിമ
കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു. കൃത്രിമ കാല്‍
നിര്‍മ്മാണത്തിനായുള്ള പരിശോധന ക്യാമ്പ് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ മുന്‍
ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ തോമാസ് ഉല്‍ഘാടനം ചെയ്തു.ലയണ്‍സ്
ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.മുന്‍ ഡിസ്ട്രിക്ട്
ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍
ചക്കാലക്കല്‍,പാലക്കാട് ഫോര്‍ട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്
സി.പ്രദീപ്കുമാര്‍,വി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട
ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ് സ്വാഗതവും,ട്രഷറര്‍
ജോണ്‍ തോമസ് നന്ദിയും പറഞ്ഞു.ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പോള്‍ തോമസ്
മാവേലി,തോമസ് കാളിയങ്കര,ജോണ്‍ ഫ്രാന്‍സീസ്,കെ.എന്‍ സുഭാഷ്,ബിജു ജോസ്
എന്നിവര്‍ പരിശോധന ക്യാമ്പിന് നേതൃത്വം നല്‍കി. കൃത്രിമ കാല്‍
നിര്‍മ്മാണത്തിനായുള്ള പരിശോധന നടത്തിയവര്‍ക്കുള്ള കൃത്രിമ കാല്‍ ജനുവരി
മാസം 16-ാം തിയ്യതി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വിതരണം
ചെയ്യും.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img