ക്രൈസ്റ്റ് കോളേജും ഐ.ആർ.ടി.സി.യും ധാരണാപത്രം ഒപ്പുവച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജും പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ. ആർ. ടി. സി. യും തമ്മിൽ മാലിന്യ സംസ്കരണം പുനരുപയോഗം എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഗ്രാമീണ മേഖലകളിൽ സാങ്കേതികവിദ്യ വികസന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അർദ്ധ സർക്കാർ സ്ഥാപനമാണ് ഐ. ആർ. ടി. സി. മാലിന്യ സംസ്കരണം, മണ്ണ്- ജല സംരക്ഷണം, ഊർജ സംരക്ഷണം, ജീവനോപാധികൾ എന്നീ മേഖലകളിൽ അടിസ്ഥാന ഗവേഷണവും വികസനങ്ങളുമാണ് ഐ. ആർ. ടി. സി ലക്ഷ്യമിടുന്നത്.ക്രൈസ്റ്റ് കോളേജിൽ മാലിന്യ സംസ്കരണത്തിനും അവയുടെ പുനരുപയോഗത്തിനുമുള്ള സഹകരണവും നൂതന ആശയങ്ങളുടെ ആവിഷ്കരണവും പരിശീലനവും നല്കുവാനാണ് ധാരണയായത്. ഐ. ആർ. ടി. സി. ഡയറക്ടർ ഡോ. എസ്. ശ്രീകുമാർ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, ഡോ. കെ. വൈ. ഷാജു, ഡോ. ലിന്റോ ആലപ്പാട്ട്, ഡോ. സുബിൻ കെ. ജോസ്, ഡോ. മഞ്ജു എൻ. ജെ., ഫാ. വിൻസെന്റ്, ഫാ. സിബി ഫ്രാൻസിസ്, ഡോ. റോബിൻസൺ എന്നിവർ സന്നിഹിതരായിരുന്നു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img