ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

96
Advertisement

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം രാജേഷ് തമ്പാൻ അധ്യക്ഷനായി. കൺവെൻഷനിൽ സിപിഐ ജില്ലാ ട്രഷറർ കെ.ശ്രീകുമാർ, സി പി ഐ (എം) ഏരിയ സെകട്ടറി കെ.സി പ്രേമരാജൻ, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ.കെ.ആർ.വിജയ, എൽജെഡി സംസ്ഥാന കമ്മിററി അംഗം കെ.കെ.ബാബു, കേരള കോൺഗ്രസ്സ് (എം) ജില്ലാ ജനറൽ സെക്രട്ടറി ടി.കെ വർഗ്ഗിസ് മാസ്റ്റർ, സെക്കുലർ മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ,സി .പി .ഐ മണ്ഡലം സെക്രട്ടറി പി .മണി ,യു. പ്രദീപ് മേനോൻ എന്നിവർ പങ്കെടുത്തു. ഡോ.കെ.പി.ജോർജ്ജ് സ്വാഗതവും, എം.ബി.രാജു മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisement