തൃശൂർ ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്; 63 പേർക്ക് രോഗമുക്തി

തൃശൂർ:ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 15) 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2360 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം1825 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 25 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 17 പേർ രോഗബാധിതരായി. ശക്തൻ 14, പുത്തൻചിറ ക്ലസ്റ്റർ 02 , മിണാലൂർ 01, ചാലക്കുടി ക്ലസ്റ്റർ 08 എന്നിങ്ങനെയാണ് കണക്ക്. ഒരു ആരോഗ്യപ്രവർത്തകയും രോഗ ഉറവിടമറിയാത്ത 08 പേരും വിദേശത്ത് നിന്ന് എത്തിയ 06 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 03 പേരും രോഗബാധിതരായി.രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ശനിയാഴ്ചത്തെ കണക്ക്:ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 74, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 11, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-07 , ജി.എച്ച് ത്യശ്ശൂർ-05, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 24, കില ബ്ലോക്ക് 1 ത്യശ്ശൂർ -44, കില ബ്ലോക്ക് 2 തൃശൂർ – 53, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-75, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 16, ചാവക്കാട് താലൂക്ക് ആശുപത്രി -08, ചാലക്കുടി താലൂക്ക് ആശുപത്രി -08, സി.എഫ്.എൽ.ടി.സി കൊരട്ടി – 33, കുന്നംകുളം താലൂക്ക് ആശുപത്രി -06, ജി.എച്ച്. ഇരിങ്ങാലക്കുട -15, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് -01, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 49, ഹോം ഐസോലേഷൻ – 4.നിരീക്ഷണത്തിൽ കഴിയുന്ന 9960 പേരിൽ 9411 പേർ വീടുകളിലും 549 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 112 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 780 പേരെ ശനിയാഴ്ച (ആഗസ്റ്റ് 15) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 527 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ശനിയാഴ്ച (ആഗസ്റ്റ് 15) 1645 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 55498 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 54998 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 500 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11374 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ച (ആഗസ്റ്റ് 15) 375 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 89 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച (ആഗസ്റ്റ് 15) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 331 പേരെ ആകെ സ്‌ക്രീൻ ചെയ്തു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img