ഗവ .മോഡൽ ഗേൾസ് സ്കൂളിൽ 2017-18 ൽ അനുവദിച്ച കെട്ടിടത്തിൻറെ നിർമ്മാണോദ്‌ഘാടനം

69

ഇരിങ്ങാലക്കുട: ഗവ.മോഡൽ ഗേൾസ് സ്കൂളിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് 2017-18 ൽ അനുവദിച്ച സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണോദ്‌ഘാടനം ഇരിങ്ങാലക്കുട എം .എൽ .എ കെ.യു അരുണൻ മാഷ് നിർവഹിച്ചു .നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു .നഗരസഭ വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ശിവരാമൻ മുഖ്യാതിഥിയായിരുന്നു .തൃശൂർ PWD എക്സിക്യുട്ടീവ് എഞ്ചിനീയർ വി .കെ ശ്രീമാല റിപ്പോർട്ട് അവതരണം നടത്തി.എൽ .പി ,യു .പി ,ഹൈസ്കൂൾ പ്രധാന അധ്യാപികമാർ ,നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ ,വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പ്യാരിജ എം സ്വാഗതം ആശംസിച്ചു .

Advertisement