ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ ഇരിഞ്ഞാലക്കുട ചതയദിനമായ ഇന്ന് ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി. അന്നദാനവിതരണം ഇരിഞ്ഞാലക്കുട നഗരസഭ ഡെപ്യുട്ടി ചെയര്‍ പേഴ്‌സന്‍ രാജേശ്വരിശിവരാമന്‍ നായര്‍ നിര്‍വഹിച്ചു. അന്നദാതാവ് അഡ്വ. ലിജി മനോജ് സന്നിഹിതയായിരുന്നു. കൂട്ടായ്മ പ്രവര്‍ത്തകരായ വിജയന്‍ ഇളയേടത്ത്,സുഗതന്‍ കല്ലിങ്ങപ്പുറം, മോഹന്‍ലാല്‍ കെ.സി, വിശ്വനാഥന്‍ പടിഞ്ഞാറൂട്ട്, ബാലന്‍ പേരിങ്ങത്തറ,അജയന്‍ തേറാട്ടില്‍, ഭാസി വെളിയത്ത്, കണ്ണന്‍ തണ്ടശ്ശേരി.എന്നിവര്‍ നേതൃത്വം നല്‍കി. കഞ്ഞിവിതരണത്തിന്റെ ചിലവുകള്‍ പടിഞ്ഞാറൂട്ട് കുഞ്ഞിമണിക്യന്‍, നാരായണി കുഞ്ഞിമണിക്യന്‍ എന്നിവരുടെ സ്മരണക്കായി മകന്‍ പി കെ വിശ്വനാഥനും കുടുംബവും വഹിച്ചു.ഉച്ചഭക്ഷണത്തിന്റെ ചിലവുകള്‍ വിവാഹവാര്‍ഷികം ആഘോഷിക്കുന്ന മനോജ് പൊതുമ്പുചിറക്കലും, അഡ്വ.ലിജി മനോജ് വഹിച്ചു.
കഞ്ഞി വിതരണം നടത്തി
Advertisement