ആനന്ദപുരം ഗവണ്മെന്റ് യു പി സ്കൂളിന്റെ നിർമ്മാണ പ്രവർത്തികൾക്കായി 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

79

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആനന്ദപുരം ഗവണ്മെന്റ് യു പി സ്കൂളിന്റെ നിർമ്മാണ പ്രവർത്തികൾക്കായി 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ കെ യു അരുണൻ എം എൽ എ അറിയിച്ചു. 2019 – 20 വർഷത്തെ ബഡ്ജറ്റ് പ്രൊവിഷനിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. സ്കൂളിന്റെ കെട്ടിടം പണിക്കും മറ്റു ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ തുക വിനയോഗിക്കുക. പൊതുമരാമത്തു വകുപ്പിനാണ് നിർമ്മാണചുമതല.നിർമ്മാണ പ്രവർത്തികൾ ഉടനെ ആരംഭിക്കുവാൻ നിർദേശം നൽകിയെന്നും എം എൽ എ അറിയിച്ചു.

Advertisement