ഇരിങ്ങാലക്കുട : കലിക ലിറ്ററേച്ചര്‍ & ആര്‍ട്‌സ് ഫോറം 2020 ഫെബ്രുവരി 1 ന് ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടത്തിയ സായാഹ്ന സദസ്സ് കവയത്രി ബില്‍ക്കിസ് ഭാനു ഉദ്ഘാടനം ചെയ്തു. ചെറു കഥാകൃത്ത് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു. കലികയുടെ പ്രസിഡണ്ട് ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമ താരം പ്രേമാനന്ദന്‍ ഇരിങ്ങാലക്കുട ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു.
സായാഹ്ന സദസ്സില്‍ സംഘടിപ്പിച്ച മലയാളം പ്രസംഗമത്സരത്തില്‍ വിജയികളായവര്‍ക്ക് സിനിമ താരം പ്രേമാനന്ദന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. മദ്യ ലഹരിയില്‍ വേഷം കെട്ട്കാണിക്കുന്ന ചിലരേ പോലാണ് ഇന്ത്യന്‍ ഭരണകൂടമെന്നും ഇവിടത്തെ മതങ്ങളും മതനേതാക്കളും അതേ സ്ഥിതിയിലാണെന്നും എന്നാല്‍ ഭരണ കര്‍ത്താക്കളില്‍ നിന്നും മത നേതാക്കളില്‍ നിന്നും മദ്യപന്‍ വേര്‍തിരിക്കപ്പെടുന്നത് ഒറ്റ കാര്യത്തിലാണ്. ലഹരിമായുമ്പോള്‍ കുടിയന്‍ തെറ്റ് തിരിച്ചറിയുകയും ചിന്തിക്കുകയും ചെയ്യും എന്നാല്‍ മതനേതാക്കളും ഭരണകര്‍ത്താക്കളും അനന്തമായ ലഹരിയില്‍ തിരിച്ചറിവില്ലാതെ പോകുന്നു എന്ന് പ്രേമാനന്ദന്‍ ചടങ്ങില്‍ സംസാരിച്ചു. CAA എന്ന വിഷയത്തിലെ അഖില കേരള മലയാളം പ്രസംഗ മത്സരത്തില്‍ കോഴിക്കോട് ഗവ: ലോ കോളേജ് എല്‍.എല്‍.എം വിദ്യാര്‍ത്ഥി അഡ്വ.അഷ്ബിന്‍ കൃഷ്ണ ഒന്നാം സ്ഥാനവും,
ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവപ്രിയ.പി. രണ്ടാം സ്ഥാനവും, ചാലക്കുടി പനംമ്പിള്ളി കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി മുഹമ്മദ് നാസില്‍ മൂന്നാം സ്ഥാനവും നേടി.കലികയുടെ മുദ്രയും ഭരണഘടനയുടെ ആമുഖവും പതിപ്പിച്ച സുവര്‍ണ ഫലകവും ക്യാഷ് അവാര്‍ഡുമായിരുന്നു പുരസ്‌ക്കാരങ്ങള്‍. പതിനാറ് പേര്‍ മത്സരിച്ചു. കെഎല്‍എഎഫ്‌ന്റെ വൈ:പ്രസിഡണ്ട് ദനേഷ്‌കുമാര്‍ എം.ആര്‍.സ്വാഗതവും സെക്രട്ടറി ആര്‍.എല്‍.ജീവന്‍ലാല്‍ നന്ദിയും പറഞ്ഞു
കലിക ലിറ്ററേച്ചര്‍ & ആര്‍ട്‌സ് ഫോറം സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
Advertisement