ഇരിങ്ങാലക്കുട:വളര്‍ന്ന് വരുന്ന കായിക താരങ്ങള്‍ക്ക് പരിശീലിച്ച് വളര്‍ന്ന് വലുതാകുവാന്‍ മഴയും വെയിലും മൂലം പരിശീലനം മുടങ്ങാതെ നടക്കുവാനും ഈ നാട്ടില്‍ കളിയുടെ പ്രാധാന്യം മനസിലാക്കി കളിയുടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍, കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് കൊടുക്കുവാന്‍ വേണ്ടി കെ.എസ്.ഇ.യുടെ സി.എസ്.ആര്‍. ഫണ്ടില്‍നിന്നും ക്രൈസ്റ്റ് കോളേജിന്റെ മുന്‍വശത്ത് നിര്‍മിക്കുന്ന ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ടിന്റെ കല്ലിടല്‍ കര്‍മത്തിന്റെ ആശിര്‍ വാദകര്‍മം കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജേക്കബ് ഞെരിഞ്ഞാപ്പിള്ളി സി.എം.ഐ. നിര്‍വഹിച്ചു. കല്ലിടല്‍ കര്‍മത്തിന് കെ.എസ്.ഇ. മാനേജിങ്ങ് ഡയറക്ടര്‍ അഡ്വ.ജോര്‍ജ് അക്കരക്കാരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി. ജാക്സണ്‍ ചെയര്മാന്‍ ജോസ് ജോണ്‍, ജനറല്‍ മാനേജര്‍ അനില്‍ ,ഡയറക്ടര്‍ പോള്‍ കണ്ടംകുളത്തി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യൂ പോള്‍ ഊക്കന്‍, കോളേജ് ഡീനും കോച്ചുമായ ഡോ.ടി.വിവേകാനന്ദന്‍, അലുമിനി വൈസ് പ്രസിഡന്റ് .ജെയ്‌സണ്‍ പാറേക്കാടന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. പി.ആര്‍. ബോസ് ,ഫാ.ജോയ് പീണിയ്ക്കപറമ്പില്‍ സി.എം.ഐ.,ബി.പി.ഇ.വിഭാഗം തലവന്‍ ഡോ.അരവിന്ദ ബി.പി.,കായിക വകുപ്പ് തലവന്‍ പ്രൊഫ.ബിന്റു പി.കല്യാണ്‍ ,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മഹ്‌റൂഫ് കോളേജ് ജനറല്‍ ക്യാപ്റ്റന്‍ അരുണ്‍ റോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു
ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട് നാടിന്,ക്രൈസ്റ്റ് കോളേജിന് കെ.എസ്.ഇ.യുടെ പുതുവര്‍ഷസമ്മാനം
Advertisement