സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി കാറളം പഞ്ചായത്ത്തല ജാഥ നടത്തി

41

കാറളം:ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി കാറളം പഞ്ചായത്ത്തല ജാഥ നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹ തൊഴിലാളി വിരുദ്ധ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരമാണിത്.രാവിലെ വെള്ളാനിയില്‍ AITUC മണ്ഡലം കമ്മിറ്റി അംഗം റഷീദ് കാറളം ജാഥ ഉദ്ഘാടനം ചെയ്തു.ടി.പ്രസാദ്, ബാസ്റ്റ്യന്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.റഷീദ് കാറളം ജാഥാ ക്യാപ്റ്റനും എ.വി.അജയന്‍ വൈസ് ക്യാപ്റ്റനും രാമദാസ് വെളിയംകോട്ട് മാനേജരുമായ ജാഥ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. അഷറഫ് കാട്ടൂര്‍, ടി.പ്രസാദ്, മോഹനന്‍ വലിയാട്ടില്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ആറുമണിക്ക് കാറളം സെന്ററില്‍ നടന്ന പൊതുസമ്മേളനം CITUC ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.റഷീദ് കാറളം, കെ.നന്ദനന്‍,എ.വി.അജയന്‍ ,ബാസ്റ്റ്യന്‍ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

Advertisement