തുണി സഞ്ചി വിതരണം ചെയ്തു

254

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനഗര്‍ റസിഡന്റ് അസോസ്സിയേഷന്‍ ന്യൂ ഇയര്‍ ഗിഫ്റ്റ് ആയി തുണി സഞ്ചികള്‍ വിതരണം ചെയ്തു.പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തില്‍ കോടതി വിധിപ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിച്ച സാഹചര്യത്തില്‍ ശാന്തിനഗര്‍ റസിഡന്‍സ് അസോസ്സിയേഷനിലെ എല്ലാ വീടുകളിലേയ്ക്കും ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ തുണിസഞ്ചികള്‍ വിതരണം ചെയ്തു. അസോസ്സിയേഷന്‍ പ്രസിഡന്റ് സിജു യോഹന്നാന്‍ ഉദ്ഘാടനം ചെയ്തു.വൈ.പ്രസിഡന്റ് എ.രാധാകൃഷ്ണന്‍ , ട്രഷറര്‍ വിന്‍സെന്റ് തെക്കേത്തല, കെ.എം ധര്‍മ്മരാജന്‍, വി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement