സൂര്യഗ്രഹണത്തെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു

79

ഇരിങ്ങാലക്കുട : ബാലസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൂര്യഗ്രഹണം കാണാനുള്ള അവസരമൊരുക്കിയിരുന്നു. കാട്ടുങ്ങച്ചിറ എസ്എന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ക്രൈസ്റ്റ് കോളേജ് റിട്ട. പ്രൊഫ. എം.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുകയും സൂര്യഗ്രഹണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുക്കുകയും ചെയ്തു. ബാലസംഘം ജില്ലാ ജോയിന്റ് കണ്‍വീനര്‍ സോണി എസ്.എന്‍.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് മായ ടീച്ചര്‍, ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍ വടാശ്ശേരി, മോഹനന്‍ കുറ്റിയാശ്ശേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 13 മേഖലകളില്‍ നിന്നായി 150 ഓളം കുട്ടികളും 75 ഓളം മുതിര്‍ന്നവരും സൂര്യഗ്രഹണം ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നു.

Advertisement