വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ‘ബെലന്‍ 2k19’ ന് നാളെ പ്രൗഢഗംഭീരമായ തുടക്കം

274

ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് കാഴ്ചയുടെ വിസ്മയങ്ങളൊരുക്കി മെഗാ ക്രിസ്തുമസ് പുല്‍ക്കൂട് ‘ബെലന്‍ 2k19’ ന് നാളെ പ്രൗഢഗംഭീരമായ തുടക്കം കുറിക്കുന്നു. ഡിസംബര്‍ 24-ാം തിയ്യതി വൈകീട്ട് 6.30 മുതല്‍ 29-ാം തിയ്യതി രാത്രി 12.00മണി വരെ ‘ബെലന്‍ 2k19’ ന്റെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. പ്രദര്‍ശന ദിവസങ്ങളില്‍ ഫുഡ് കോര്‍ട്ട്, ഐസ്‌ക്രീം പാര്‍ലര്‍ എന്നീ സൗകര്യങ്ങള്‍ കൂടി ഉണ്ടായിരിക്കുന്നതാണ്. ഹെവെന്‍ലി ഏയ്ഞ്ചല്‍, മൂവിങ്ങ് സ്റ്റാര്‍, ബട്ടര്‍ഫ്‌ളൈ ബ്രിഡ്ജ്, എലൂമിനേറ്റഡ് ട്രീസ്, എലൂമിനേറ്റഡ് ഹില്‍സ്, നോഹയുടെ പേടകം, ഫൗണ്ടെയ്ന്‍, സാന്താക്ലോസ്, ആര്‍ട്ടിഫിഷ്യല്‍ സീ, ജോര്‍ദ്ദാന്‍, കൊളോസിയം, എയര്‍ ബലൂണ്‍, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍, ഡിസെര്‍ട്ട്്, ടൗണ്‍ഷിപ്പ്, റോയല്‍ പാലസ് എന്നിവയൊരുക്കിയിരിക്കുന്നു.

Advertisement