ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൊരുമ്പുങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ കൊരുമ്പുകലാകാരന്‍മാര്‍ അവതരിപ്പിച്ച മൃദംഗകച്ചരി ശ്രദ്ധേയമായി 8 വയസ്സില്‍ താഴെയുള്ള 11 ഓളം കൊച്ചുകലാകാരന്‍മാര്‍ അവതരിപ്പിച്ച മൃദംഗ കച്ചേരിയില്‍ അനന്തരാം, അനന്തകൃഷ്ണ, സന്‍ജയ്, പ്രണവ്, ദേവ്‌സുമന്‍, ധന്യവേദ് എന്നിവര്‍ മൃദംഗത്തിലും, സാരസ്മൃഷ, ലക്ഷ്മി,ശ്രീശാസ്തദേവ്, വസുദേവ് എന്നിവര്‍ ഗഞ്ചിറയിലും, മനുജിത്ത് ഘടത്തിലും പങ്കെടുത്തു. കൂടാതെ മൃദംഗകച്ചേരിയില്‍ അതിഥിതാരമായി മുരളി കൊടുങ്ങല്ലൂര്‍ വയലിനിലും പരിപാടി അവതരിപ്പിച്ചു . മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന പരിപാടി കാണാന്‍ ധാരാളം ഭക്തജനങ്ങള്‍ സന്നിഹിതരായിരുന്നു. പരിപാടിക്ക് മുരളി, വിക്രമന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement