ലാല്‍ ബഹാദൂര്‍ ശാസ്ത്രി അനുസ്മരണവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും

280

അവിട്ടത്തൂര്‍ :ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ‘ഒരുമ 2019’ പ്രശസ്ത നടന്‍ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു .സംഘാടക സമിതി ചെയര്‍മാന്‍ കെ .കെ വിനയന്‍ അധ്യക്ഷത വഹിച്ചു .മുന്‍ എം .പി സാവിത്രി ലക്ഷ്മണന്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അനുസ്മരണം നടത്തി.സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരിയെ മെമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു .S.S.L.C ,പ്ലസ് 2 പരീക്ഷകളില്‍ മുഴുവന്‍ A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി .ജി ശങ്കരനാരായണന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു .ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലങ്കണ്ണി ,മാനേജര്‍ ടി ഭാനുമതി ,ടി .കെ ശശി ,പി കാര്‍ത്തികേയന്‍ ,ബാലന്‍ അമ്പാടത്ത് ,പ്രിന്‍സിപ്പാള്‍ ഡോ എ .വി രാജേഷ് ,ഹെഡ് മാസ്റ്റര്‍ മെജോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു .ജനറല്‍ കണ്‍വീനര്‍ പി ഗോപിനാഥന്‍ സ്വാഗതവും കണ്‍വീനര്‍ എ .സി സുരേഷ് നന്ദിയും പറഞ്ഞു .തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു .രാവിലെ വിശിഷ്ട വ്യക്തികള്‍ ,സ്റ്റാഫ് ,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി .

Advertisement