മെയ് 30,31 ജൂൺ 6,7 ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി

209

മെയ് 30,31 ജൂൺ 6,7 തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി.വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മെയ് 30, ജൂൺ 6 ദിവസങ്ങളിൽ പൊതു ഇടങ്ങളാണ് വൃത്തിയാക്കുക. മെയ് 31, ജൂൺ 7 വീടും പരിസരവും വൃത്തിയാക്കാനായി മാറ്റിവെക്കണം.മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തണം. കോവിഡിനൊപ്പം മഴക്കാലമാവുമ്പോൾ മറ്റ് പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യതയുണ്ട്.ഇതിനായി ജനപ്രതിനിധികൾ കുടുംബശ്രീ ഹരതികർമസേനാപ്രവർത്തകർ, സന്നദ്ധപോർട്ടലിൽ രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകർ എന്നിവരുടെയെല്ലാം സേവനങ്ങൾ പ്രയോജനപ്പെടുത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ജനങ്ങൾ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisement