ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം കാണാന്‍ ദേവസ്വം മന്ത്രിയെത്തി

474

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം വീക്ഷിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി. ഉച്ചതിരിഞ്ഞ് 4.30 ഓടെ ദേവസ്വം ഓഫീസിലെത്തിയ മന്ത്രി കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലെത്തി സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ഗ്രീന്‍ വോളണ്ടിയേഴ്‌സിനോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ നിരീക്ഷിച്ച അദ്ദേഹം ചായസത്ക്കാരത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് ക്ഷേത്രത്തിനുള്ളിലെ ദീപാലങ്കാരവും കലാപരിപാടികളും വീക്ഷിച്ച് എല്ലാം ആശംസകളും നേര്‍ന്നാണ് തിരിച്ചത്. എം.എല്‍.എ പ്രൊഫ കെ.യു അരുണന്‍ ,ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Advertisement