സൗജന്യ നേത്ര ചികിത്സാ – തിമിര നിര്‍ണായ ക്യാമ്പ് നടത്തി

372

കാറളം : കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട നേത്ര ഐ കെയര്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സയും തിമിര നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.കാറളം പള്ളി വികാരി ഫാ ഡെയ്‌സണ്‍ കവലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെ സി വൈ എം പ്രസിഡണ്ട് ഷിഫിന്‍ റാഫി അധ്യക്ഷത വഹിച്ചു.ഐ കെയര്‍ സെന്റര് ഡോ. ശ്രീലക്ഷ്മി,ബെനഡിക്ട് ബിന്നി,ഡിസ്‌നി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. 100 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

Advertisement