ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളേജിന്റെ വൈദ്യുതി ഉപയോഗം ഇനി മുതല്‍ പുരമുകളിലെ സൗരോര്‍ജ്ജ വൈദ്യുതിയില്‍ നിന്ന് . കോളേജിലെ സൗരോര്‍ജ്ജ വൈദ്യുതിയുടെ പ്രവര്‍ത്തനം സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ഫാ. ജേക്കബ്ബ് ഞെരിഞ്ഞാംമ്പള്ളി സി എം ഐ , പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ , വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സി എം ഐ , ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് , പ്രൊഫ. വി പി ആന്റോ തുടങ്ങിയവര്‍ സംസാരിച്ചു. 100 കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പദ്ധതിയാണ് സ്ഥാപിച്ചിരിക്കുന്നത് . പ്രവൃത്തി ദിവസങ്ങളില്‍ കോളേജിന്റെ വൈദ്യുതി ഉപയോഗത്തിന്റെ നൂറ് ശതമാനവും പ്രവര്‍ത്തിക്കുക സൗരോര്‍ജ്ജ വൈദ്യുതിയിലായിരിക്കും . കൂടാതെ മിച്ചം വരുന്ന വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്കു നല്‍കുന്നതായിരിക്കും . ഇരിങ്ങാലക്കുട വൈദ്യുത വകുപ്പ് സെക്ഷനു കീഴിലുള്ള ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതിയാണ് കോളേജന്റേത്. കേന്ദ്ര ഗവണ്‍മെന്റിന്റേയും അനര്‍ട്ടിന്റെയും സഹായത്തോടെ 68 ലക്ഷം രൂപ ചെലവഴിച്ചാണ് പുരമുകള്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ സൗരോര്‍ജ്ജ വൈദ്യുതിയില്‍
Advertisement