Tuesday, March 31, 2026
34.9 C
Irinjālakuda

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ മത്സരം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന് ഒന്നാം സ്ഥാനം..

രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളേജ് of എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ സ്മാര്‍ട്ട് വാഹനങ്ങളിലെ ഇന്റലിജന്റ് ബാറ്ററി മാനേജ്‌മെന്റ്” എന്ന ആശയമാണ് സമ്മാനാര്‍ഹമായത്. വാഹനങ്ങളിലെ വൈദ്യുതി തകരാറുകളും അതിനുള്ള പരിഹാര മാര്‍ഗ്ഗവും നിര്‍ദ്ദേശിക്കുവാനുതകുന്നതാണ് ഈ സംവിധാനം.

ഏറ്റവും വലിയ ഹാക്കത്തോണ്‍ എന്ന പേരില്‍ ലോക റെക്കോര്‍ഡ് നേടിയ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരുപാട് വിദ്യാര്‍ത്ഥി സംരംഭകരെ ഉയര്‍ത്തി കൊണ്ടു വന്നിട്ടുണ്ട്. രാജ്യത്തെ അരകോടി യോളം വരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ ദൈനംദിന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുകയാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഡിസംബറില്‍ രെജിസ്‌ട്രേഷന്‍ ഓപ്പണ്‍ ചെയ്ത ഹാക്കത്തോണിന്റ ആദ്യഘട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുത്തവരാണ് ഗ്രാന്റ് ഫിനാലെയിലേക്ക് പ്രവേശിക്കുക. ഒന്നര ദിവസം നീണ്ടു നില്‍ക്കുന്ന തുടര്‍ച്ചയായ മത്സരം രാജ്യമെമ്പാടുമുള്ള 48 നോഡല്‍ സെന്ററുകളില്‍ വെച്ചാണ് നടത്തിയത്.36മണിക്കൂര്‍ നീണ്ട മത്സരപ്രോഗ്രാമില്‍ കൃത്യമായ ഇടവേളകളില്‍ മൂല്യ നിര്‍ണ്ണയം, ട്രെയിനിംഗ് സെഷനുകള്‍ എന്നിവയെല്ലാം പൂര്‍ത്തീകരിച്ചതിനു ശേഷം വിജയികളെ നിശ്ചയിക്കുന്നു ഓരോ പ്രശ്‌നനിര്‍ദ്ദേശത്തിനും ഒരു ടീം ആയിരിക്കും വിജയിക്കുക. പ്രശ്‌ന സങ്കീര്‍ണ്ണതകള്ക്കനുസരിച്ച് ഒരു ലക്ഷം രൂപ, എഴുപത്തയ്യായിരം രൂപ, അന്‍പതിനായിരം രൂപ എന്നിങ്ങനെ യായിരിക്കും സമ്മാനത്തുകകള്‍.

 

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിനെ പ്രതിനിധീകരിച്ചു കെ. എസ്. ആദിത്യന്‍, ഡെല്‍ജിന്‍ ഡേവിസ്, സിറില്‍ സിജു, മരിയ ഫ്രാന്‍സിസ്, നോവ മേരി തോമസ്, ഐറിന്‍ ജോര്‍ജ് എന്നീ വിദ്യാര്‍ത്ഥികളടങ്ങിയ ടീമാണ് ഹാക്കത്തോണില്‍ പങ്കെടുത്തു വിജയം നേടിയത്. സ്റ്റാഫ് കോ – ഓര്‍ഡിനേറ്ററായി ജോജു മോഹന്‍ ടീമിനെ നയിച്ചു

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img