ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി നാളെ രാവിലെ 10 ന്

272

ആറാട്ടുപുഴ:തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ തന്ത്രിയും മാര്‍ഗ്ഗദര്‍ശിയുമായിരുന്ന പരേതനായ കെ.പി .സി. നാരായണന്‍ ഭട്ടതിരിപ്പാടിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി നാളെ രാവിലെ 10ന് ആരംഭിക്കും. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂരം പ്രശ്‌നോത്തരി. ആയിരത്തി നാനൂറ്റിമുപ്പത്തിയേഴ് വര്‍ഷത്തെ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ അനുഷ്ഠാനങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ചരിത്രവും ക്ഷേത്രവിവരങ്ങളും ഉള്‍ക്കൊള്ളുന്ന വിശദവിവരങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുന്നതിന്റെ ഭാഗമായാണ് ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 24, മാര്‍ച്ച് 3 എന്നീ ദിവസങ്ങളില്‍ പൂരം പ്രശ്‌നോത്തരി തുടരും. മൂന്നു ഘട്ടങ്ങളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത തങ്കപ്പതക്കവും പ്രശസ്തിപത്രവും ഉപഹാരവും കൊടിയേറ്റ ദിവസമായ മാര്‍ച്ച് 13ന് ക്ഷേത്രാങ്കണത്തില്‍ വെച്ച് സമ്മാനിക്കും. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രശ്‌നോത്തരിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്.

 

Advertisement