മൂല്യബോധം കുടുംബങ്ങളില്‍ നിന്നും തുടങ്ങണം. ഫാ: ജോയി പാലിയേക്കര

403

കാരൂര്‍: മൂല്യചുതിയുടെ വര്‍ത്തമാനകാലത്ത് കുടുംബങ്ങളില്‍ നിന്നും തന്നെയാണ് മൂല്യബോധം തുടങ്ങേണ്ടതെന്ന് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍.ജോയി പാലിയേക്കര അഭിപ്രായപ്പെട്ടു. കാരൂരില്‍ ചിറ്റിലപ്പിള്ളി മഹാ കുടുംബയോഗം വാര്‍ഷികം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് കെ.പി മാത്യു കോക്കാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജോസ്.ജെ.ചിറ്റിലപ്പിള്ളി റിപ്പോര്‍ട് അവതരിപ്പിച്ചു.ഫാ: ഇഗ്‌നേഷ്യസ് ചിറ്റിലപ്പിള്ളി ഫാ: ഡേവിസ് കസ്യാന്‍ സി.എല്‍സി കോക്കാട്ട് കാരൂര്‍ വികാരി ഫാ.ജോണ്‍ തെക്കേത്തല ജോസ്സ് ടി.എ, ഷിജോ പി.ജോസ്, പോള്‍ പറപ്പുളളി, സി പി തോമാസ്സ് ,സി.ജെ.ജോസ്മാസ്റ്റര്‍, ആന്റണി പി.പി, ജോസഫ് പറപ്പൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോണ്‍സന്‍ കാരൂര്‍ സ്വാഗതവും വര്‍ഗ്ഗീസ്സ് കാരൂര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി വിന്‍സന്റ് തണ്ടിയേക്കല്‍ പ്രസിഡന്റ് ജോണ്‍സന്‍ കാരൂര്‍ സെക്രട്ടറി, സി.ജെ.ജോസ് മാസ്റ്റര്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

 

Advertisement