ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്;60 പേർക്ക് രോഗമുക്തി

187

തൃശൂർ :ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്.ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 8 പേർക്ക് സമ്പർക്കബാധയുണ്ടായി. ശക്തൻ ക്ലസ്റ്റർ 1, രാമപുരം ക്ലസ്റ്റർ 1, കുന്നംകുളം ക്ലസ്റ്റർ 1, കെഎസ്ഇ ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം വഴി 7, ഉറവിടമറിയാത്തവർ 4 എന്നിങ്ങനെയാണ് സമ്പർക്കരോഗബാധയുടെ കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 8 ഉം വിദേശത്ത് നിന്ന് എത്തിയവർ രണ്ടുമാണ്. രോഗം ബാധിച്ചവരിൽ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയുമുണ്ട്.ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11673 പേരിൽ 11045 പേർ വീടുകളിലും 628 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 70 പേരെയാണ് വെളളിയാഴ്ച (ആഗസ്റ്റ് 7) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 591 പേരെ വെളളിയാഴ്ച (ആഗസ്റ്റ് 7) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 580 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വെളളിയാഴ്ച (ആഗസ്റ്റ് 7) 1616 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 43878 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 43137 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 741 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 11136 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വെളളിയാഴ്ച (ആഗസ്റ്റ് 7) 407 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 59564 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 119 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.വെളളിയാഴ്ച (ആഗസ്റ്റ് 7) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 300 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

Advertisement