എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് നീതി സ്‌റ്റോര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

278

എടതിരിഞ്ഞി-എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നീതി സ്‌റ്റോര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറലും നടന്നു.പടിയൂര്‍ വളവനങ്ങാടി സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ .കെ യു അരുണന്‍ മാസ്റ്റര്‍ നീതി സ്റ്റോര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അഡീഷണല്‍ അഡ്വ.രഞ്്ജിത്ത് തമ്പാന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധന്‍ അദ്ധ്യക്ഷത വഹിച്ചു.രക്ത മൂല കോശദാതാവ്് വിശ്വം ഇ .ജെ ജനകീയ ബാങ്കിന്റെ ആദരവ് ഏറ്റുവാങ്ങി.ജില്ലാപഞ്ചായത്തംഗം എന്‍. കെ ഉദയപ്രകാശ് ആദ്യ വില്‍പ്പന നടത്തി.എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി മണി സ്വാഗതവും സെക്രട്ടറി സി .കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു

 

Advertisement