ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സൂര്യ ക്രിക്കറ്റ് ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളില്‍ അവശ്യസാധനങ്ങള്‍ നല്‍കി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 15-ാം വാര്‍ഡില്‍ പ്രളയ ദിവസങ്ങളില്‍ പൂര്‍ണമായും വെള്ളത്തിനടിയിലായ രണ്ടു വീടുകള്‍ക്കാണു ഇവര്‍ സഹായമെത്തിച്ചത്. കിടക്ക, തലയിണ, ഫാന്‍, കസേര, പാത്രങ്ങള്‍ എന്നിവയാണു വിതരണം ചെയ്തത്. വാര്‍ഡ് അംഗം ധന്യ ജിജു, ബൂത്ത് പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജസ്റ്റിന്‍ ജോണ്‍, ഡേവിസ് പടിഞ്ഞാറേക്കരന്‍, സൗദാമിനി, മേരി ചെറിയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement