മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടാം ഘട്ട സമാഹരണം സംഘടിപ്പിച്ചു

247

ഇരിങ്ങാലക്കുട- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട ധനസമാഹരണം താലൂക്കില്‍ വച്ച് നടത്തപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ,കൃഷി വകുപ്പ് മന്ത്രി വി .എസ് സുനില്‍കുമാര്‍ ,ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ ,ഡെപ്യൂട്ടി കളക്ടര്‍ എം. ബി ഗിരീഷ് ,ബ്ലോക്ക് പ്രസിഡന്റ് വി .എ മനോജ് കുമാര്‍ ,ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി. ജി ശങ്കരനാരാണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ രണ്ട് ഗ്രൂപ്പുകളാക്കി രണ്ട് ഘട്ടങ്ങളിലായാണ് സമാഹരണം സംഘടിപ്പിച്ചത് .എല്ലാവരും നല്‍കി വരുന്ന പ്രചോദനങ്ങള്‍ക്ക് മന്ത്രിമാര്‍ നന്ദി പറഞ്ഞു.ഇരിങ്ങാലക്കുട നഗരസഭ 1,71,000 സംഭാവനയായി നല്‍കി.രണ്ടാം ഘട്ട സമാഹരണത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാറിന്റെ മക്കളായ മേഘയും ,ഘേയയും കമ്മലുകള്‍ സംഭാവന ചെയ്തു.ബസു ദേവ് എന്ന വിദ്യാര്‍ത്ഥി 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.കൂടാതെ കുടുക്കയിലെ പൈസ നല്‍കിയും കുട്ടികള്‍ വ്യത്യസ്തമായി.13 നും 15നും നടന്ന സമാഹാരണത്തില്‍ നിന്ന് 1 കോടി 52 ലക്ഷത്തോളം മുകുന്ദപുരം താലൂക്കില്‍ നിന്ന് കിട്ടി.

 

 

Advertisement