പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത നടപടി തെറ്റ്: തോമസ് ഉണ്ണിയാടന്‍

542

ഇരിങ്ങാലക്കുട: സ്ത്രീയെ അപമാനിച്ച കേസില്‍ പ്രതിഷേധിച്ച ജനപ്രതിനിധികളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത നടപടി തെറ്റാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍. തെറ്റ് ചെയ്തവര്‍ ഭരണകക്ഷിക്കാരായതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കാതെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് നീതീകരിക്കാവുന്നതല്ല. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കണമെന്നും സ്ത്രീത്വത്തെ അപമാനിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ കേസെടുക്കണമെന്നും ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.

 

Advertisement