പി രാജവര്‍മ്മ അന്തരിച്ചു

557

ഇരിങ്ങാലക്കുട: പാലസ്‌റോഡില്‍ (കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം) വലിയ തമ്പുരാന്‍ കോവിലകത്തെ (അഞ്ചേരി പോഴത്ത് മഠം) പി.രാജവര്‍മ്മ(77) അന്തരിച്ചു.തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍വെച്ച് രാവിലെ ആയിരുന്നു അന്ത്യം. തൃശ്ശൂര്‍ എസ്.ബി.ടി.ട്രഷറി ബ്രാഞ്ച് ഹെഡ് ക്ലര്‍ക്കായിസേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ സതീദേവി (തൃപ്പൂണിത്തറ കോവിലകം) മക്കള്‍ : രമേശ്‌വര്‍മ്മ (ചിത്രകലാ അധ്യാപകന്‍), ശ്രീവിദ്യവര്‍മ്മ(ചേതന മ്യൂസിക് അക്കാദമി, കാത്തലിക് സെന്റര്‍).മരുമക്കള്‍ : ജയശ്രീ രമേശ്(തരണനെല്ലൂര്‍ ആര്‍ട്ടസ് കോളേജ്), രാജേന്ദ്രവര്‍മ്മ (അസോസിയേറ്റ് പ്രൊഫസര്‍, കോട്ടയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വല്‍ മീഡിയ). ഇരിങ്ങാലക്കുടയിലുള്ള വലിയതമ്പുരാന്‍ കോവിലകത്ത് 12 മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തൃപ്പൂണിത്തറ കോവിലകം വക ശ്മശാനത്തില്‍ ചൊവ്വാഴ്ച 3 മണിക്ക് സംസ്‌കാരം നടത്തും.

Advertisement