എടതിരിഞ്ഞി:എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കൂടിയായ പി മണിയെ വീണ്ടും തിരഞ്ഞെടുത്തു.പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് .സി പി ഐ എം ലെ ടി ആര്‍ ഭുവനേശ്വരനാണ് വൈസ് പ്രസിഡന്റ് .നേരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടിരുന്നു.വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് സഹകരണ ഇന്‍സ്‌പെക്ടര്‍ രശ്മി ,ബാങ്ക് സെക്രട്ടറി സി കെ സുരേഷ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു
Advertisement