കേരളത്തിന്റെയും ഭാരതത്തിന്റെയും നന്മകള്‍ സമന്വയിക്കപ്പെടുന്നു-പന്ന്യന്‍ രവീന്ദ്രന്‍

427

ഇരിങ്ങാലക്കുട: ദൈവസങ്കല്‍പ്പവും പുരാണങ്ങളെല്ലാം പഠിപ്പിക്കുന്ന സ്നേഹത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അസഹിഷ്ണുതയും സ്പര്‍ദ്ദയും വളര്‍ത്താനാണ് ഭരണാധികാരികള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രമമെന്ന് സി.പി.ഐ. ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാടായി കേരളം അറിയപ്പെടണമെന്നും മാനവിക പൈതൃകത്തിന്റെ കേന്ദ്രമായി ഇന്ത്യയും അറിയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വര്‍ഗ്ഗീയതയ്ക്കെതിരെ നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ അഭിഭേഷനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അഡ്വ. കെ.ആര്‍. തമ്പാന്‍ പത്താം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. തമ്പാന്‍ സ്മാരക ട്രസ്റ്റിന്റേയും സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടത്തിയ അനുസ്മരണത്തില്‍ പ്രൊഫ. മീനാക്ഷി തമ്പാന്‍ അധ്യക്ഷയായിരുന്നു. കെ.ആര്‍. തമ്പാന്‍ സ്മാരക പുരസ്‌ക്കാരം ഡോ. മനോജ്കുമാര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ശ്രീകുമാര്‍, എ.സി. പ്രസന്ന, യു. പ്രദീപ്മേനോന്‍, ഇ.ജെ. സെബാസ്റ്റിയന്‍, എം.പി. ജയരാജ്, സി.പി.ഐ. സെക്രട്ടറി പി. മണി, കെ.പി. ശ്രീകുമാരനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement