തൊമ്മാന – തുമ്പൂർ റോഡിലെ നവീകരണം നിർമ്മാണോദ്ഘാടനം

94

ഇരിങ്ങാലക്കുട:നിയോജക മണ്ഡലത്തിലെ തൊമ്മാന – തുമ്പൂർ റോഡിലെ ആനകുത്തി മുതൽ തുമ്പൂർ വരെയുള്ള ഭാഗം നവീകരണം നടത്തുന്നതിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. 2019 – 2020 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 2 കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. പ്രസ്തുത റോഡ് 2.400 കിലോമീറ്റർ നീളത്തിൽ 5.50 വീതിയിൽ ബി. എം. ബി. സി. ചെയ്തും, വെള്ളക്കെട്ടുള്ള സ്‌ഥലങ്ങളിൽ ഐറിഷ് ഡ്രൈനേജ് നിർമ്മിച്ചും, റോഡ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയുമാണ് നിർമ്മാണം പൂർത്തീകരിക്കുക. വേളൂക്കര പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉചിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ് രാധാകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. പൊതുമരാമത്ത് വിഭാഗം മാള ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പി. ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ തോമസ് കോലംകണ്ണി, വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ കെ. ടി. പീറ്റർ, വാർഡ് മെമ്പർ ഷീജ ഉണ്ണികൃഷ്ണൻ സി.പി.ഐ (എം) വേളൂക്കര ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ശ്രീരാമൻ, സി.പി.ഐ വേളൂക്കര ലോക്കൽ സെക്രട്ടറി ടി. കെ. വിക്രമൻ എന്നിവർ സംസാരിച്ചു.

Advertisement