31.8 C
Irinjālakuda
Wednesday, January 15, 2025
Home 2018 March

Monthly Archives: March 2018

ആറാട്ടുപുഴ പൂരം കൊടിയേറി 

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ  രാത്രി 8.30 ന് കൊടിയേറ്റം നടന്നു. . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി , ചിറ്റിശ്ശേരി...

പടിയൂരിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ധര്‍ണ്ണ

പടിയൂര്‍: സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി പടിയൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ്സ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഡി.സി.സി....

സമഗ്രകുടിവെള്ള പദ്ധതി പുരോഗതിയില്‍:സമരങ്ങള്‍ കണ്ണില്‍ പൊടിയിടാനെന്ന്

പടിയൂര്‍: നബാര്‍ഡിന്റെ സഹായത്തോടെ പടിയൂര്‍, പൂമംഗലം, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമായി വളവനങ്ങാടി പ്രദേശത്തെ പൈപ്പിടല്‍ ശനിയാഴ്ച തുടങ്ങും. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ പണമടച്ച് നേരത്തെ അനുമതി നേടിയിരുന്നു....

ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : നഗരസഭയില്‍ വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബസ് സ്റ്റാന്റിലെ 10-ാം നമ്പര്‍ ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നഗരസഭ തീരുമാനത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബസ്സ് സ്റ്റാന്റ്...

ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന ഭൂമിയ്ക്ക് പട്ടയം : ബി. ജെ. പി.യ്ക്ക് വിയോജിപ്പ്

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന അറുപത്തിയാറര സെന്റ് പുറംമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ഭൂമി റവന്യു വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കുന്ന അജണ്ട ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയാണ്...

കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു.

കാറളം : ഭക്ഷണം, ഭവനം, തൊഴില്‍ എന്നിവ മുന്‍നിര്‍ത്തി കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു. 12,04,96,563/- രൂപ വരവും, 11,16,82,100/- രൂപ ചെലവും, 88,14,463/- രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ്...

ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് പ്രണാമം.

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലയിലെ വിരമിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരേയും അവാര്‍ഡ് ജേതാക്കളേയും ആദരിച്ചു. പ്രണാമം 2018 എന്ന പേരില്‍ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ...

നടവരമ്പ് സ്‌കൂളില്‍ പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്യ്തു

നടവരമ്പ്: അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് പാചകപ്പുര നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം...

വലിയ വാഹനങ്ങള്‍ ഠാണവില്‍ ട്രാഫിക്ക് കുരുക്ക് അതികരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : റോഡിന്റെ വീതി കുറവ് മൂലവും പ്രവര്‍ത്തിക്കാത്ത സിഗ്നലും കാരണം ട്രാഫിക്ക് കുരിക്കില്‍ നട്ടംതിരിയുന്ന ഠാണവ് ജംഗ്ഷനില്‍ 15 ല്‍ അതികം ടയറുകള്‍ ഉള്ള ട്രൈലറുകള്‍ കൂടി എത്തി ഗതാഗത കുരുക്ക്...

ചിറമ്മല്‍ കൈപ്പറമ്പില്‍ ജേക്കബിന്റെ ഭാര്യ വെറോനിക്ക (76) നിര്യാതയായി.

കൊരുമ്പിശ്ശേരി : ചിറമ്മല്‍ കൈപ്പറമ്പില്‍ ജേക്കബിന്റെ ഭാര്യ വെറോനിക്ക (76) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ വര്‍ഗ്ഗീസ്,എല്‍സി,ജോയ്,ജോഷി.മരുമക്കള്‍ മേരിക്കുട്ടി,പോളി,മിനി,വിനിത.

മംഗലത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ തിലകന്‍ (68) അന്തരിച്ചു.

താണിശ്ശേരി: മംഗലത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ തിലകന്‍ (68) അന്തരിച്ചു. ഭാര്യ: സിദ്ധസൗദാമിനി. മക്കള്‍: ശ്രീജിത്ത്, ശ്രീരാഗ്. മരുമകള്‍: ഡെസ്നി.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എ.ഐ.വൈ.എഫ് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ 2 കോടി തൊഴില്‍ വാഗ്ദാന ലംഘനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.എ ഐ വൈ...

ശ്രീകൂടല്‍മാണിക്യം ഭഗവാന് ആറാട്ടുപുഴയുടെ താമരമാല വഴിപാട്

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് കൊടിയേറ്റം, തിരുവാതിരവിളക്ക്, പെരുവനംപൂരം, തറയ്ക്കല്‍ പൂരം, ആറാട്ടുപുഴ പൂരം, ഗ്രാമബലി എന്നീ ദിവസങ്ങളില്‍ ശ്രീകൂടല്‍മാണിക്യം ഭഗവാന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി താമരമാല ചാര്‍ത്തും. ഈ വഴിപാട്...

മുരിയാട് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

മുരിയാട് 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വകയിരിത്തി കൊണ്ട് വയോജനങ്ങള്‍ക്ക് കിട്ടലുകള്‍ വിതരണം ചെയ്തു.ജനറല്‍ വിഭാഗത്തിലെ 114 പേര്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത് കട്ടിലുകളുടെ വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...

ഭക്തിയുടെ നിറവില്‍ ഭക്തര്‍ ശാസ്താവിന് ചമയങ്ങള്‍ സമര്‍പ്പിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഭക്തര്‍ സമര്‍പ്പിച്ചു.പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിലായിരുന്നു സമര്‍പ്പണം .വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകള്‍, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം,...

കൂടല്‍മാണിക്യം തീരുവുത്സവം : ദീപകാഴ്ച്ച നടത്തുന്നതില്‍ തര്‍ക്കം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തീരുവുത്സവത്തോട് അനുബന്ധിച്ച് ദീപകാഴ്ച്ച നടത്തുന്നതില്‍ കൂടല്‍മാണിക്യം ദേവസ്വവും കഴിഞ്ഞ വര്‍ഷം ദീപകാഴ്ച്ച നടത്തിയ ദീപകാഴ്ച്ച കമ്മിറ്റിയും തമ്മില്‍ തര്‍ക്കം.വെള്ളിയാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ദേവസ്വത്തിന്റെ സമ്മതം കൂടാതെ ആര്‍ക്കും തിരുവുത്സവത്തോട്...

കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കി സി പി എം മാതൃകയായി

മുരിയാട് : എ കെ ജി ദിനത്തോടനുബദ്ധിച്ച് മുരിയാട് കായലിനേ മലിനമാക്കി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കി സി പി ഐ(എം) മാതൃകയായി.ലോകജലദിനം കൂടിയായ മാര്‍ച്ച് 22ന് സി പി ഐ(എം) പുല്ലൂര്‍...

കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി

കാറളം : തകര്‍ന്നുകിടക്കുന്ന കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച് ഒരുവര്‍ഷമായിട്ടും നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. താണിശ്ശേരി മേഖല കമ്മിറ്റി മാര്‍ച്ചും പൊതുയോഗവും നടത്തി. മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍...

പൂമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷയായിരുന്നു. സ്റ്റാന്റിങ്ങ്...

അയല്‍കൂട്ടത്തിലെ കണക്കിനേ ചൊല്ലി തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു.

ഇരിങ്ങാലക്കുട: ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സനെ കുടുംബശ്രി മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മര്‍ദ്ദിച്ചതായുള്ള പരാതിക്ക് കാരണം കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ കണക്കുകളെ ചൊല്ലിയുണ്ടായ തര്‍ക്കമല്ലെന്ന് കുടുംബശ്രി. മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്റെ അയല്‍കൂട്ടത്തില്‍ നടന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe