ആറാട്ടുപുഴ ക്ഷേത്രത്തില്‍ നെയ് സമര്‍പ്പണം തുടങ്ങി

996

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമര്‍പ്പണം തുടങ്ങി. സമ്പൂര്‍ണ്ണ നെയ് വിളക്കില്‍ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമര്‍പ്പണത്തില്‍ ബുധനാഴ്ച രാവിലെ 8 മണി മുതല്‍ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.ക്ഷേത്രനടപ്പുരയില്‍ ഒരുക്കി വെച്ചിരുന്ന ഓട്ടു ചരക്കിലാണ് ഭക്തര്‍ നെയ്യ് സമര്‍പ്പിച്ചത്. സമ്പൂര്‍ണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലും ഉള്ള നെയ് വിളക്കിനും വേണ്ടിയുള്ള സമര്‍പ്പണമായിരുന്നു ഇത്.പൂരം വരെയുള്ള ദിവസങ്ങളില്‍ ഭക്തവത്സലനായ ശാസ്താവിന്റെ തിരുനടയില്‍ ഭക്തജനങ്ങള്‍ക്ക് നെയ്യ് സമര്‍പ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമബലി വരെയുള്ള പത്തു ദിവസങ്ങളില്‍ ശ്രീലകത്തും ചുറ്റിലും ഉള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയുക.ശാസ്താവിന് നിവേദിച്ച കടും മധുര നെയ്പ്പായസം ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.

Advertisement