Friday, June 13, 2025
25.6 C
Irinjālakuda

ശാപമോക്ഷം കാത്ത് മുടിയാറായ മുടിച്ചിറ

പുല്ലൂര്‍ : 25 വര്‍ഷകാലമായി മുരിയാട് 12,13,14 വാര്‍ഡുകളിലെ ജലക്ഷാമത്തിന് അറുതിയാകുന്ന പുല്ലൂര്‍ അമ്പലനടയിലെ മുടിച്ചിറ ശാപമോക്ഷം കാത്ത് കഴിയുന്നു.ചെളിയും ചണ്ടിയും പുല്ലും വളര്‍ന്ന് നീരൊഴുക്ക് നിലച്ച നിലയിലാണിപ്പോള്‍ ഈ ജലാശയം.ജനുവരി മാസത്തോടെ മുല്ലകാട്,അമ്പലനട പ്രദേശത്തേ ഏകദേശം എല്ലാ കിണറുകളും വറ്റി തുടങ്ങുന്ന പ്രദേശമാണിവിടെ ആഴ്ച്ചയിലെരിക്കല്‍ പെപ്പിലൂടെ എത്തുന്ന കുടിവെള്ളമാണ് ഇവിടത്തുക്കാരുടെ ഏക ആശ്രയം.ഒരു ഹെക്ടറോളം വരുന്ന മുടിച്ചിറ പാടത്ത് ജലക്ഷാമം കാരണം കൃഷിയിറക്കിയിട്ട് 25 വര്‍ഷത്തോളമാകുന്നു.തരിശ് നിലത്ത് കൃഷി പ്രോത്സഹിപ്പിക്കുന്ന സര്‍ക്കാരിന്റെ കാലത്തും കൃഷി ചെയ്യാന്‍ സമിപത്തായി ജലസ്‌ത്രേസ് ഉണ്ടായിട്ടും കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കഴിഞ്ഞ തവണത്തേ പദ്ധതി പ്രകാരം അരികുകള്‍ കെട്ടി ചെളിയെടുത്ത് കുളം നവികരിക്കുന്നതടക്കം 1 കോടി43 ലക്ഷം രൂപ മുടിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിക്കായി വകയിരുത്തി പഞ്ചായത്തിനോട് സ്ഥലം അളന്ന് തിട്ടപ്പെട്ടുത്തുവാന്‍ ആവശ്യപെട്ടതനുസരിച്ച് താലൂക്ക് സര്‍വ്വേയര്‍ അളക്കുകയും സമീപത്തേ സ്വകാര്യ വ്യക്തിയുടെ കൈയേറ്റ ഭൂമിയടക്കം കണ്ടെത്തുകയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുകയും ചെയ്തതാണ്.എന്നാല്‍ കാരറുക്കാര്‍ ടെണ്ടര്‍ നല്‍കിയത് 2 കോടി രൂപയ്ക്കായതിനാല്‍ പദ്ധതി നടപ്പിലാകാതെ പോവുകയായിരുന്നു.മണ്ണ്.ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുടിച്ചിറയിലെ ചേറ് നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പാക്കാന്‍ പുതിയ പദ്ധതിയുമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പഞ്ചായത്തിനേ സമിപിച്ചിരിക്കുകയാണ്.എന്നാല്‍ സമീപത്തേ കൈയ്യേറ്റക്കാരനേ ഒഴിപ്പിക്കേണ്ട ബാധ്യത പഞ്ചായത്തിനാണ്.പഞ്ചായത്ത് കമ്മിറ്റിയില്‍ ഇതിന് തീരുമാനമായെങ്കില്ലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂലിയായി റേഷന്‍ അരി നല്‍കിയാണ് കുളം വൃത്തിയാക്കിയിട്ടുള്ളതെന്ന് സമീപവാസികളായ വയോദികര്‍ പറയുന്നു.എത്രയും വേഗം കുളം നവീകരിച്ച് പ്രദേശത്തേ ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Hot this week

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

Topics

ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.

മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ...

നൈജു ജോസഫ് ഊക്കൻ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌.

കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ. നൈജു ജോസഫ്...

ഇരട്ടക്കൊലയാളി മരിച്ച നിലയിൽ

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി....
spot_img

Related Articles

Popular Categories

spot_imgspot_img