കാറളം :ഹോളി ട്രിനിറ്റി പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാളും പരി. കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും ഓര്‍മ്മത്തിരുന്നാളും സംയുക്തമായി ജനുവരി 11 മുതല്‍ 15 വരെ നടക്കും.അമ്പുതിരുന്നാളിന്റെ കൊടികയറ്റം ഫാ അനില്‍ പുതുശ്ശേരി നിര്‍വഹിച്ചു.ഫാ ഡെയ്‌സണ്‍ കവലക്കാട്ട് സഹകാര്‍മ്മികത്വം വഹിച്ചു.14 നു തിരുന്നാള്‍ കുര്‍ബാനക്ക് ഫാ ജെയിംസ് പള്ളിപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഫാ ജിനു വെണ്ണാട്ടുപറമ്പില്‍ തിരുന്നാള്‍ദിന സന്ദേശം നല്‍കും.വൈകീട്ട് 7 നു തിരുന്നാള്‍ പ്രദക്ഷിണ സമാപനം തുടര്‍ന്ന് വര്‍ണ്ണമഴ.15 നു വൈകീട്ട് 7 ന് കൊച്ചിന്‍ ഗോള്‍ഡന്‍ ബീറ്റ്‌സിന്റെ ഗാനമേള എന്നിവ ഉണ്ടായിരിക്കും
Advertisement