Monthly Archives: December 2017
ജോസഫ്
അവിട്ടത്തൂര്‍:കുരുതുകുളങ്ങര കൂള തോമസ് മകന്‍ ജോസഫ്(63) നിര്യാതനായി.സംസ്‌ക്കാരം 27-12-2017 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ട്രീസ ജോസഫ്,മകന്‍:ടിജോ.Contatct:8075133635
ഔസേപ്പ്
പുല്ലൂര്‍ :മാളിയേക്കല്‍ വെള്ളാനിക്കാരന്‍ വറീത് ഔസേപ്പ് (82) നിര്യാതനായി.സംസ്‌ക്കാരം 27-12-2017 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയത്തില്‍.ഭാര്യ:എല്‍സി.മക്കള്‍:സിജോ,ലിജോ,ലിജി.മരുമക്കള്‍:വിജി,ടോണി.Contact:9495384838
നൂറ്റാണ്ടിലാദ്യമായി ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : ഈ നൂറ്റാണ്ടിലാദ്യമായി ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ഭാസന്റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ അഭിഷേകാങ്കം ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നു. ശ്രീരാമ പട്ടാഭിഷേകം അത്യപൂര്‍വമായി മാത്രം അവതരിപ്പിക്കുന്ന കഥയാണ്....
ഇരിങ്ങാലക്കുടയില്‍ മദ്യപന്റെ തേരോട്ടം നിരവധി വാഹനാപകടങ്ങള്‍
ഇരിങ്ങാലക്കുട : വൈകീട്ട് അഞ്ചര മണിയോടെ നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് മദ്യവയസ്‌കന്‍ ഉണ്ടാക്കിയത് നിരവധി വാഹനാപകടങ്ങള്‍.ഒല്ലൂര്‍ സ്വദേശി ചുങ്കത്ത് വീട്ടില്‍ ലാസറാണ് മദ്യപിച്ച് വാഹനമോടിച്ച് അപകട പരമ്പര സൃഷ്ടിച്ചത്.ചന്തകുന്ന് ഭാഗത്ത് നിന്നും അന്യസംസ്ഥാന...
ശ്രീകൃഷ്ണ ജയന്തിക്ക് ഉപയോഗിക്കുന്ന തേര്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു
പടിയൂര്‍: ശ്രീകൃഷ്ണ ജയന്തിക്ക് ഉപയോഗിക്കുന്ന തേര്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. ക്രിസ്തുമസ്സിന്റെ തലേദിവസമായ ഞായറാഴ്ച രാത്രിയാണ് സംഭവം. പടിയൂര്‍ കോടംകുളത്തിന് കിഴക്കുവശത്ത് പെരിങ്ങോട്ടുകര മധുശാന്തിയുടെ പൂട്ടികിടക്കുന്ന വീട്ടില്‍ സൂക്ഷിച്ചിരുന്ന തേരാണ് കത്തിച്ചനിലയില്‍ കണ്ടെത്തിയത്....
ബി എസ് എന്‍ എല്‍ ഹംഗാമയുടെ പേരില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി
ഇരിങ്ങാലക്കുട : ബി എസ് എന്‍ എല്‍ ഇരിങ്ങാലക്കുടയിലെ ഉപഭോക്തക്കാളെ ഹംഗാമ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ചൂക്ഷണം ചെയ്യുന്നതായി പരാതി.മാര്‍ക്കറ്റിംങ്ങ് കോളിലൂടെ ഇമെയില്‍ അഡ്രസ് ചോദിച്ചതിന് ശേഷം ഓണ്‍ലൈന്‍ ഗെയിംമിംങ്ങ് അടക്കമുള്ള...
ചിറമേല്‍ മങ്കിടിയാന്‍ പൊറിഞ്ചു മകന്‍ തോമസ് (61) നിര്യാതനായി.
പുത്തന്‍ചിറ : ചിറമേല്‍ മങ്കിടിയാന്‍ പൊറിഞ്ചു മകന്‍ തോമസ് (61) നിര്യാതനായി.സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു.ഭാര്യ ഷേര്‍ലി.മക്കള്‍ അരുണ്‍ (അബുദാബി).അക്ഷര (യു എസ് ടി ഗ്ലോബല്‍ ഇന്‍ഫോടെക് കൊച്ചി),അഖില്‍ (അബുദാബി).മരുമക്കള്‍...
മതിലുകളില്‍ അജ്ഞാത സന്ദേശം : ജനങ്ങള്‍ പരിഭ്രാന്തിയില്‍
ഇരിങ്ങാലക്കുട : അപ്രിതിക്ഷിതമായി മതിലുകളില്‍ പ്രതിക്ഷപെടുന്ന അജ്ഞാത ലിപികളിലുള്ള ചിത്രങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു.കഴിഞ്ഞ ദിവസം കാക്കത്തിരുത്തി പാലത്തിന് സമിപം ഉള്ള വാലുപറമ്പില്‍ ശാരദയുടെ മതിലില്‍ ഇത്തരം ചിത്രങ്ങള്‍ ആരോ വരച്ചിട്ടുണ്ട്.ഈ വീട്ടില്‍...
നല്ല അമ്മമാരെ വളര്‍ത്തിയെടുക്കേണ്ടതാണ് ഇന്ന് ക്ഷേത്രങ്ങളുടെ ദൗത്യം: ഡോ.എം.ലക്ഷ്മി കുമാരി
അരിപ്പാലം: നല്ല അമ്മമാരെ വളര്‍ത്തിയെടുക്കേണ്ടത് ക്ഷേത്രങ്ങളുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിവേകാനന്ദ കേന്ദ്രം വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി. പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞത്തിന്റെ...
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു
മുരിയാട് : പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു . മുരിയാട് പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 111 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിളുകള്‍ വിതരണം ചെയ്തു.വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു.2017-18 വാര്‍ഷിക...
വിസ്മയ കാഴ്ചയനുഭവങ്ങളുമായി മാപ്രാണം വി.കുരിശിന്റെ തീര്‍ത്ഥാടന ദൈവാലയത്തിലെ പുല്‍ക്കൂട്
മാപ്രാണം : ക്രിസ്മ്‌സ് ആഘോഷങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായ മാപ്രാണം പള്ളിയിലെ പുല്‍കൂട് വിസ്മയമായി. അത്യപൂര്‍വ്വമായ ദൃശ്യവിരുന്നൊരുക്കിയ പുല്‍ക്കൂടും അതിമനോഹരമായ ദീപാലങ്കാരങ്ങളോടെ ഒരുക്കിയ 15 ക്രിസ്തുമസ് ട്രീകളും, 26-ാം തിയ്യതി...
തപസ്യ പരിസ്ഥിതി ശില്പശാല സമാപിച്ചു.
ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ശില്പശാല സമാപിച്ചു. പശ്ചിമഘട്ടമലനിരകളുടെ നശീകരണത്തെകുറിച്ചും നെല്‍വയല്‍ തണ്ണീര്‍ത്തടനിയമത്തെകുറിച്ചും വിശദമായി ശില്പശാല ചര്‍ച്ചചെയ്തു. നെല്‍വയല്‍ തണ്ണീര്‍ത്തടനിയമങ്ങള്‍ ഭേദഗതിചെയ്യാനൊരുങ്ങുന്നവെന്ന വാര്‍ത്ത പ്രകൃതിസ്നേഹികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് ശില്പശാല അഭിപ്രായപ്പെട്ടു....
ആര്‍ദ്രം പദ്ധതി കൃത്യമായി നടപ്പിലാക്കാന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍
അരിപ്പാലം: ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്യുന്ന തരത്തില്‍ കൃത്യമായി നടപ്പിലാക്കാന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
ലോകത്തിന് ശാസ്ത്രസംഭാവനകള്‍ നല്കിയതില്‍ മുന്നില്‍ ഭാരതം എ.രാമചന്ദ്രന്‍
ഇരിങ്ങാലക്കുട : ലോകത്തിന് ശാസ്ത്രീയമായ സംഭാവനകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭാരതമാണെന്ന് കൊച്ചി മത്സ്യ സമുദ്ര ഗവേഷണ സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ എ.രാമചന്ദ്രന്‍ പറഞ്ഞു. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച്...
ഉണ്ണിയേശുവിന്റെ പിറവിയാഘോഷം അനാഥരായ അമ്മമാര്‍ക്ക് സമര്‍പ്പിച്ച് ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥിക്കൂട്ടായ്മ
ഇരിഞ്ഞാലക്കുട : ലോകമെങ്ങും ഉണ്ണിയേശുവിന്റെ പിറവിക്കായി കാത്തിരിക്കുമ്പോള്‍ അനാഥത്വത്തില്‍ നീറുന്ന അമ്മമനസ്സുകള്‍ക്ക് സാന്ത്വനമായി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ. കൊടകര ഇമ്മാനുവേല്‍ ദൈവകൃപ എന്ന സ്ഥാപനത്തില്‍ പരിപാലിക്കപ്പെടുന്ന മനസ്സിന്റെ താളംതെറ്റിയ അനാഥരായ 54 അമ്മമാര്‍ക്കൊപ്പം...
ഉണ്ണീശോയ്ക്കുള്ള കത്തുകള്‍ സ്വീകരിക്കാനായി പോസ്റ്റാഫീസ് തുറന്നു
ഊരകം: ഉണ്ണീശോയ്ക്കുള്ള കത്തുകള്‍ സ്വീകരിക്കുന്നതിന് മാത്രമായി പോസ്റ്റാഫീസ് തുറന്നു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് തിരുബാലസഖ്യമാണ് വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചത്. സ്വര്‍ഗത്തിലായിരിക്കുന്ന ഉണ്ണിയേശുവിനെ ഭൂമിയിലേക്ക് ക്ഷണിച്ചും ഭൂമിയിലെ ജീവജാലങ്ങള്‍ ഇന്നനുഭവിക്കുന്ന...
ഓഖിസഹായ നിധിയിലേക്ക് ഇരിങ്ങാലക്കുട രൂപത പത്ത് ലക്ഷം രൂപ കൈമാറി
ഇരിങ്ങാലക്കുട : ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി കെസിബിസിയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരിങ്ങാലക്കുട രൂപത പത്ത് ലക്ഷം രൂപ നല്കി. ഇരിങ്ങാലക്കുട രൂപതയിലെ സ്ഥാപനങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ഭവനങ്ങളില്‍ നിന്നുമായി...
മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച അങ്കണവാടി നാടിന് സമര്‍പ്പിച്ചു.
വെള്ളാനി: വെള്ളാനിയില്‍ ഇനി ശീതീകരിച്ച അങ്കണവാടി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച അങ്കണവാടി കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍...
ഇരിങ്ങാലക്കുടയില്‍ എത്തുന്ന വനിതകള്‍ക്കായി ജില്ലാപഞ്ചായത്തിന്റെ ഷീ ലോഡ്ജ് ഒരുങ്ങുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ എത്തുന്ന സ്ത്രികള്‍ക്കിനി തങ്ങാനായി സുരക്ഷിത ഇടം ഒരുങ്ങുന്നു.ജില്ലാപഞ്ചായത്തിന്റെ പുതിയ പദ്ധതിയില്‍ സ്ത്രി സുരക്ഷയ്ക്ക് നല്‍കുന്ന പ്രഥമപരിഗണയായണ് ഇരിങ്ങാലക്കുടയില്‍ ഷീലോഡ്ജ് നിര്‍മ്മിക്കുന്നത്.പുതിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത മേരി തോമസിന്റെ...
ഭാരതീയ ദര്‍ശനങ്ങളിലെ സദാചര മൂല്യങ്ങള്‍ ഉള്‍കൊണ്ട് സാമൂഹികാരോഗ്യം വീണ്ടെടുക്കണം:സ്വാമിബ്രഹ്മസ്വരുപാനന്ദ
അരിപ്പാലം: ഭാരതീയ ദര്‍ശനങ്ങളില്‍ ഉള്‍കൊള്ളുന്ന സദാചര മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യറാവണമെന്ന് അമരിപ്പാടം ഗുരു നാരായണ ശ്രമമഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ 'പണിക്കാട്ടില്‍ ദേവി ഭാഗവത നവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം...