മുരിയാട് : പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു . മുരിയാട് പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 111 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിളുകള്‍ വിതരണം ചെയ്തു.വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു.2017-18 വാര്‍ഷിക പദ്ധതിയില്‍ 4,40,000 രൂപ ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത് വികസന സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ്, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, അസ്സിസ്റ്റന്റ് സെക്രട്ടറി എം.ശാലിനി, അംഗങ്ങളായ ഗംഗാദേവി സുനില്‍, വല്‍സന്‍ ടി വി, വൃന്ദ കുമാരി കെ., എം.കെ.കോരുകുട്ടി, ജോണ്‍സന്‍ എ എം., ജെസ്റ്റിന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
Advertisement