മതിലുകളില്‍ അജ്ഞാത സന്ദേശം : ജനങ്ങള്‍ പരിഭ്രാന്തിയില്‍

2442

ഇരിങ്ങാലക്കുട : അപ്രിതിക്ഷിതമായി മതിലുകളില്‍ പ്രതിക്ഷപെടുന്ന അജ്ഞാത ലിപികളിലുള്ള ചിത്രങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു.കഴിഞ്ഞ ദിവസം കാക്കത്തിരുത്തി പാലത്തിന് സമിപം ഉള്ള വാലുപറമ്പില്‍ ശാരദയുടെ മതിലില്‍ ഇത്തരം ചിത്രങ്ങള്‍ ആരോ വരച്ചിട്ടുണ്ട്.ഈ വീട്ടില്‍ വൃദ്ധയായ ശാരദയും വീട്ടുജോലിക്കാരനും മാത്രമാണ് താമസം.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പടിയൂരില്‍ അജ്ഞാതനായ ഒരാള്‍ സമീപത്തേ ചുമരില്‍ ഇത്തരം ചിത്രങ്ങള്‍ വരച്ചിടുന്നത് അയല്‍വാസിയായ യുവാവ് മെബൈലില്‍ ചിത്രികരിച്ച് പ്രചരിപ്പിച്ചിരുന്നു.സമാനമായ ചിത്രങ്ങളാണ് കാക്കത്തിരുത്തിയിലും കണ്ടെത്തിയിട്ടുള്ളത്.അജ്ഞാത ലിപികളിലുള്ള ചിത്രങ്ങള്‍ വരച്ചിട്ട് മോഷണം നടത്തുന്ന സംഘങ്ങളെ കുറിച്ച് കുറച്ച് നാള്‍ മുന്‍പ് പോലിസ് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു.ഇതാണ് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിയ്ക്കാന്‍ ഇടയാക്കിയത്.എന്നാല്‍ മാനസിക വിഭ്രാന്തിയുള്ള ആരോ ആണ് ഇത്തരം ചിത്രംവരയുടെ പുറകില്‍ എന്നും നാട്ടുക്കാര്‍ക്കിടയില്‍ സംസാരമുണ്ട്.പോലിസ് ഇടപ്പെട്ട് എത്രയും വേഗം സംഭവത്തിലെ ചുരുളഴിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement