കഞ്ചാവ്; മൂന്ന് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന കാല്‍കിലോ കഞ്ചാവ് സഹിതം മൂന്ന് പേരെ ഇരിങ്ങാലക്കുട എസ്.ഐ സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീണ്‍...

ജൂബിലി സമാപനത്തിന് 150 പേരുടെ ജൂബിലി ഗാനം

ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് 150 പേരുടെ ജൂബിലി ഗാനാലാപനം. പള്ളിയുടെ 150 വര്‍ഷത്തെ ചരിത്രമാണ് ഗാനത്തിന്റെ ഇതിവൃത്തം. ജോസ് താണിപ്പിള്ളി രചിച്ച ഗാനത്തിന് സംഗീതം...

പുല്ലൂര്‍: മണക്കാട്ടുംപടി സുബ്രഹ്മണ്യന്റെ ഭാര്യ മാലതി (79) അന്തരിച്ചു. മക്കള്‍: ഷാജു, ഷൈജു, ഷീല. മരുമക്കള്‍: അമ്പിളി, പ്രിയ, പരേതനായ രഘുനാഥന്‍. ശവസംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.  

ജ്യോതിസ്സ് കോളേജില്‍ എന്‍.എസ്.എസ്. അഷ്ടദിന ക്യാമ്പിനു തുടക്കമായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജില്‍ ഇന്നുമുതല്‍ ഡിസംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന എന്‍.എസ്.എസ്. അഷ്ടദിന ക്യാമ്പിനു തുടക്കമായി. ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷന്‍ പരിസരം വൃത്തിയാക്കുക എന്ന ദൗത്യത്തെ ആവേശത്തോടെ സ്വീകരിച്ചുകൊണ്ട് ആരംഭിച്ച ക്യാമ്പ് വാര്‍ഡ്...

ലിസ്യു കോളേജില്‍ പൂര്‍വിദ്യാര്‍ത്ഥി സംഗമം

ഇരിങ്ങാലക്കുട: ലിസ്യു ട്രെയി നിംഗ് സ്‌ക്കൂളില്‍ പൂര്‍വ്വ അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 2 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ലിസ്യുഹാളില്‍ ചേരുന്നു. ഗതകാലസ്മരണകളെ അയവി റക്കുന്നതിനും ഒത്തുചേരലിന്റെ ആഹ്‌ളാദം പങ്കിടുന്നതിനും...

ക്രൈസ്റ്റില്‍ നിന്ന് ‘തവനീഷി’ന്റെ തൂവല്‍സ്പര്‍ശം തുടര്‍ക്കഥയാകുന്നു

.ഇരിഞ്ഞാലക്കുട: വിദ്യാര്‍ത്ഥികളില്‍ കരുണയുടെ ഉറവ വറ്റിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റിലെ 'തവനീഷ്' എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സമയോചിതമായ ജീവകാരുണ്യ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് വ്യക്തികള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ധനസഹായത്തിന്റെ കൈത്താങ്ങ്...

മോണ്‍. വാഴപ്പിള്ളി സക്കറിയാസച്ചന്റെ 28-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കും.

ഇരിങ്ങാലക്കുട : മലബാര്‍ മിഷനറി ബ്രദേഴ്‌സ് (എം.എം.ബി) സന്യാസ സമൂഹ സ്ഥാപകന്‍ മോണ്‍. വാഴപ്പിള്ളി സക്കറിയാസച്ചന്റെ 28-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കും. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്....

കാലിക്കറ്റ് അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളേജ് മുന്നില്‍: 16 വര്‍ഷത്തെ റെക്കോഡ് തിരുത്തി പി.യു.ചിത്ര

ഇരിങ്ങാലക്കുട: 1500 മീറ്ററില്‍ ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ അഭിമാനവും രാജ്യാന്തര താരവുമായ പി യു ചിത്രയുടെ റെക്കോഡിന്റെ തിളക്കത്തില്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിന് തുടക്കം. ആദ്യദിനം ഒരു...

മുരിയാട് എ.യു.പി. സ്‌കൂളിനു മുമ്പിലെ സീബ്രാലൈനുകള്‍ പുന:സ്ഥാപിച്ചു

മുരിയാട്: മുരിയാട് എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പരിഹാരം കണ്ട് ജവഹര്‍ ബാലജനവേദി നിയോജകമണ്ഡലം ചെയര്‍മാന്‍ ശ്രീജിത്ത് പട്ടത്തിന്റെ നേതൃത്വത്തില്‍ സീബ്രാലൈനുകള്‍ പുന:സ്ഥാപിച്ചു. കുട്ടികളുടെ ദുരിതത്തിന് പരിഹാരമായി അവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വല്ലക്കുന്ന്-...

‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ ക്യാമ്പയിനുമായി ക്രൈസ്റ്റ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം

ഇരിങ്ങാലക്കുട: നിര്‍ധനരായ സ്‌കൂള്‍ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2018 ജൂണ്‍ മാസം വരെ നീണ്ടു നില്‍ക്കുന്ന ''ഒരു കുട്ടിക്ക് ഒരു പുസ്തകം'' എന്ന ക്രൈസ്റ്റ് കോളേജ്  ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍...

യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും

ഇരിങ്ങാലക്കുട: യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും വിധിച്ചു. ആളൂര്‍ പൈക്കാട്ട് മനീഷ് മോഹനനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ട് മൂന്ന് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും ഇരിങ്ങാലക്കുട...

‘ഇ-ഹെല്‍ത്ത് കേരള’യായി മുരിയാട് പഞ്ചായത്ത്

മുരിയാട്: മുരിയാട് പഞ്ചായത്ത്തല ഈ-ഹെല്‍ത്ത് കേരള ഉദ്ഘാടനം പുല്ലൂര്‍ ബാങ്ക് ഹാളില്‍ ഒരോ കുടുംബത്തിന്റെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത് കൊണ്ട്  പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ തോമസ്...

താണിശ്ശേരിയില്‍ തടയണ നിര്‍മ്മിക്കണം- സി.പി.ഐ.

കിഴുത്താണി: കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനം ലഭിക്കുന്ന തരത്തില്‍ താണിശ്ശേരി കെ.എല്‍.ഡി.സി. കനാലില്‍ തടയണ നിര്‍മ്മിക്കണമെന്ന് സി പി ഐ കാറളം ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കിഴുത്താണി ആര്‍ എം എല്‍...

വയോജന സൗഹൃദ ആരോഗ്യ പരിപാലന പദ്ധതി

ഇരിങ്ങാലക്കുട: കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മിഷന്‍ ആശുപത്രിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇരിങ്ങാലക്കുട ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 'വയോജവ സൗഹൃദ ആരോഗ്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം 2017 നവംബര്‍ 30 വ്യാഴാഴ്ച രാവിലെ...

എന്‍ എഫ് പി ഇ രാപ്പകല്‍ നിരാഹാര സമരം

ഇരിങ്ങാലക്കുട: കമലേഷ്ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ട് ജി.ഡി.എസ്. വേതന പരിഷ്‌കരണം നടപ്പിലാക്കുന്നതിനും, അവകാശപത്രികയിലെ മറ്റു ഡിമാന്റുകള്‍ അംഗീകരിപ്പിക്കുന്നതിനാുമായി എന്‍.എഫ്.പി.ഇ. സംഘടിപ്പിക്കുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ഡിവിഷണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍...

ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി

നടവരമ്പ്: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍  ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നു നടത്തിയ ക്ലാസ്സ് ഇരിങ്ങാലക്കുട...

ഗ്രീന്‍ലാന്‍ഡിങ് നേന്ത്രവാഴ വിളവെടുപ്പ്

പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊടുത്ത പുരുഷ സ്വയം സഹായ സംഘമായ ഗ്രീന്‍ലാന്‍ഡിങ് നേന്ത്രവാഴ വിളവെടുപ്പ് നടത്തി. മുരിയാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി...

ആല്‍ത്തറയിലെ വാട്ടര്‍ അതോറിറ്റി ഉറവ എന്നും ജലസമൃദ്ധം..

ഇരിഞ്ഞാലക്കുട: വേനലിലേക്ക് കടക്കുമ്പോഴും കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന വളരെയധികം കുടുംബങ്ങള്‍ മുന്‍സിപ്പാലിറ്റിക്ക് അകത്തു തന്നെ ഉള്ളപ്പോഴും മാസങ്ങളായി ഇരിങ്ങാലക്കുട ആല്‍ത്തറയോടു ചേര്‍ന്ന്  പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ത്ത മാധ്യമങ്ങളിലും...

റൂബി ജൂബിലി ദനഹാതിരുന്നാള്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തിലെ ജനുവരി  6,7,8 തീയതികളില്‍ നടക്കുന്ന റൂബിജുബിലീ ദനഹാ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റു തെച്ചില്‍ ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഫാ....

അനധികൃത പ്രവര്‍ത്തനത്തിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്ത്

മുരിയാട്: ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കാറ്ററിങ്ങ് സെന്ററിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്ത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്താണ് നടപടിയെടുക്കാത്തതിന് ഖേദം പ്രകടിപ്പിച്ച് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്. നേരത്തെ...