ഇരിങ്ങാലക്കുട: യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും വിധിച്ചു. ആളൂര്‍ പൈക്കാട്ട് മനീഷ് മോഹനനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ട് മൂന്ന് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും ഇരിങ്ങാലക്കുട അഡിഷണല്‍ അസി. സെക്ഷന്‍സ് കോടതി ശിക്ഷിച്ചത്. പൊരുന്നംകുന്ന് ദേശത്ത് കീഴാട്ടില്‍ ചന്ദ്രന്റെ മകന്‍ ഉണ്ണികൃഷ്ണനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലാണ് വിധി. 2013 നവംബര്‍ 11ന് വൈകീട്ടാണ് സംഭവം. പൊരുന്നംകുന്നില്‍ വെച്ച് മനീഷ് ഉണ്ണികൃഷ്ണനെ തടഞ്ഞുനിറുത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഉണ്ണികൃഷ്ണനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. കൊടകര പോലിസ് എസ്.ഐയായിരുന്ന എം.എസ് വര്‍ഗ്ഗീസാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Advertisement