Sunday, March 29, 2026
30.9 C
Irinjālakuda

കമ്മ്യൂണിസം ലോകത്ത് അപ്രസക്തമായ സമയത്ത് രാമായണത്തിന് പ്രസക്തി ഏറിവരും ; വത്സന്‍ തില്ലങ്കേരി

ഇരിങ്ങാലക്കുട : കമ്മ്യൂണിസം ലോകത്ത് അപ്രസക്തമായ സമയത്ത് രാമായണത്തിന് പ്രസക്തി ഏറിവരുമെന്ന് രാഷ്ട്രീയസ്വയം സേവകസംഘം സംസ്ഥാന വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മൂലധനത്തില്‍ നിന്ന് രാമായണത്തിലേക്ക് എന്ന വിഷയത്തില്‍ നടത്തിയ വൈചാരിക സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വയംസേവകസംഘം നടത്തിവരുന്ന ഗുരുപൂജമഹോത്സവം ആര്‍എസ്എസിന്റെ കുത്തകയാണോ എന്ന് ചോദിച്ച് കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരല്ലെന്ന് പറഞ്ഞുകൊണ്ട് ക്ഷേത്രകമ്മിറ്റികളില്‍ കയറിപ്പറ്റി ക്ഷേത്രങ്ങളെ പാര്‍ട്ടി റിക്രൂട്ടിംഗ് കേന്ദ്രങ്ങളാക്കി മാറ്റുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.തപസ്യ പ്രസിഡണ്ട് കെ.ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് പി.കെ.പ്രതാപവര്‍മ്മരാജ, താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട് ഇ.കെ.കേശവന്‍, ജില്ല സംഘടനാസെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img