Thursday, November 6, 2025
31.9 C
Irinjālakuda

വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു; നെടുമ്പാശേരിയില്‍ ലാന്‍ഡിങ് പുനഃരാരംഭിച്ചു

കൊച്ചി : ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടിയെന്ന നിലയില്‍ നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.10 മുതല്‍ വിമാനം ഇറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം 3.05നാണ് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നീക്കിയത്. വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ടെര്‍മിനലില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ഫോണ്‍: 0484 3053500 ട്രയല്‍ റണ്‍ ആരംഭിച്ചതോടെ അണക്കെട്ടില്‍ നിന്നൊഴുകുന്ന വെള്ളം വിമാനത്താവളത്തോടു ചേര്‍ന്നൊഴുകുന്ന പെരിയാറിലൂടെയാണ് കടലിലേക്കെത്തുക. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാഹചര്യം കണക്കിലെടുത്താണ് ലാന്‍ഡിങ് നിര്‍ത്തിയതെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടഭീഷണി ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്നു സിയാല്‍ വ്യക്തമാക്കി.ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനെ തുടര്‍ന്നാണു ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം പുറത്തേക്കുവിട്ട് നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 1992നുശേഷം ഇതാദ്യമായാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img