കര്‍ഷകസഭകളുടെ ബ്ലോക്ക് തല ക്രോഡീകരണയോഗം സംഘടിപ്പിച്ചു.

317

ഇരിങ്ങാലക്കുട : ഞാറ്റുവേല കാലയളവില്‍ കൃഷിവകുപ്പിന്റെയും കൃഷിഭവനുകളുടെയും സേവനം താഴെതട്ടില്‍ ലഭ്യമാക്കുക എന്ന ഉദേശ്യത്തോടെ വാര്‍ഡ്തലത്തില്‍ കര്‍ഷകസഭകള്‍ സംഘടിപ്പിക്കുകയും കര്‍ഷകസഭകളില്‍ ഉയര്‍ന്ന് വന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൃഷിവകുപ്പിന്റെ പദ്ധതി രൂപികരണത്തില്‍ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്തല ക്രോഡികരണയോഗം നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു മുഖ്യാത്ഥിയായിരുന്നു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി സുശില പദ്ധതി വിശദീകരണം നടത്തി.ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍,നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.പറപ്പൂക്കര കൃഷി ഓഫീസര്‍ അജിത് മോഹന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കാറളം കഋഷി ഓഫീസര്‍ കുര്യാക്കോസ് എ ജെ നന്ദി പറഞ്ഞു.

Advertisement