ഇരിങ്ങാലക്കുടയില്‍ മുകുന്ദപുരം സപ്ലെ ഓഫിസറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

723
Advertisement

ഇരിങ്ങാലക്കുട : റേഷന്‍ കാര്‍ഡിനും, തിരുത്തലുകള്‍ക്കുമായി ഫോം സൗജന്യമായി ലഭ്യമാക്കത്തതില്‍ പ്രതിഷേധിച്ച് മുകുന്ദപുരം സപ്ലെ ഓഫിസറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.സപ്ലൈ ഓഫീസുകളിലും പഞ്ചായത്തിലും സൗജന്യമായി അപേക്ഷ ഫോം ലഭ്യമാക്കണമെന്ന് മന്ത്രിയുടെ പ്രസ്താവനയ്ക്കു വിപരീതമായി അപേക്ഷ ഫോമിനുവേണ്ടി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുന്ന സമീപനമാണ് സപ്ലൈ ഓഫീസുകളില്‍ നടത്തുന്നത്. അപേക്ഷ ഫോമിനും എഴുത്തുഫീസുമായി 30 രൂപയോളമാണ് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഈടാക്കുന്നതെന്നരോപിച്ചാണ് ഉപരോധം നടത്തിയത്.സപ്ലെ ഓഫിസില്‍ എത്തുന്ന ജനങ്ങള്‍ക്ക് സ്വകാര്യ വ്യക്തികള്‍ പണം ഈടാക്കിയാണ് ഫോമിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി നല്‍കിയിരുന്നത്.ഉപരോധത്തെതുടര്‍ന്നുള്ള ധാരണ പ്രകാരം ആവശ്യക്കാര്‍ക്ക് ഫോമുകള്‍ പഞ്ചായത്തില്‍ നിന്ന് കൈപറ്റാന്‍ സംവിധാനം ഏര്‍പെടുത്താനും .താലൂക്കിലെത്തുന്നവര്‍ക്ക് ക്യുനില്‍ക്കാതെ ടോക്കണ്‍ എര്‍പ്പെടുത്തുന്നതിനും തീരുമാനമായി.യൂത്ത് കോണ്‍ഗ്രസ്സ് നേതാകളായ ധീരജ് തേറാട്ടില്‍, രാജു തളിയ പറമ്പില്‍, സ്റ്റാലിന്‍ വര്‍ഗ്ഗീസ്, വിനീഷ് തിരുക്കുളം,ടോം മാമ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement